പ്ലസ് വണ്‍ സീറ്റ് ക്ഷാമം; എംഎസ്എഫ് സിവില്‍ സ്റ്റേഷന്‍ മാര്‍ച്ചില്‍ വിദ്യാഭ്യാസ ഓഫീസിലേക്ക് ഇരച്ചു കയറാന്‍ ശ്രമം

പ്ലസ് വണ്‍ സീറ്റ് ക്ഷാമം; എംഎസ്എഫ് സിവില്‍ സ്റ്റേഷന്‍ മാര്‍ച്ചില്‍ വിദ്യാഭ്യാസ ഓഫീസിലേക്ക് ഇരച്ചു കയറാന്‍ ശ്രമം
Oct 20, 2021 04:13 PM | By Perambra Editor

 പേരാമ്പ്ര: മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. പേരാമ്പ്ര യത്തീംഖാന പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് സിവില്‍ സ്റ്റേഷനു മുന്നില്‍ സമാപിച്ചു.

പരിപാടിക്ക് ശേഷം പ്രവര്‍ത്തകര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ചു. പൊലീസിന്റെ സന്നിധ്യമുണ്ടായിട്ടും പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍നേതാക്കളും പൊലീസും എത്തി പ്രവര്‍ത്തകരെ നീക്കുകയായിരുന്നു.


മാര്‍ച്ച് മുസ്‌ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. രണ്ട് ലക്ഷം വിദ്യാര്‍ഥികള്‍ അലോട്‌മെന്റില്‍ നിന്ന് പുറത്തായിട്ടും ഇടത് സര്‍ക്കാരിനും വിദ്യാഭ്യാസ മന്ത്രിക്കും ഇതൊരു ഗൗരവമായ വിഷയമേയല്ലെന്നും വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട വിഷയങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ കിട്ടുന്ന വിഷയങ്ങളില്‍ ചേര്‍ന്നു പഠിക്കണമെന്ന പ്രതികരണമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും മുനീര്‍ ആരോപിച്ചു.


എംഎസ്എഫ് നിയോജക മണ്ഡലം പ്രസിഡന്റ് നിയാസ് കക്കാട് അദ്ധ്യക്ഷനായിരുന്നു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ്, ട്രഷറര്‍ എം.കെ.സി കുട്ട്യാലി, മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ്, കെ.പി റസാക്ക്, ടി.കെ നഹാസ്, ഷംസുദ്ധീന്‍ വടക്കയില്‍, ജറീഷ്, ആര്‍.കെ മുഹമ്മദ്, സഈദ് അയനിക്കല്‍, റഹീം എന്നിവര്‍ സംസാരിച്ചു.


അജ്‌നാസ് കാരയില്‍ സ്വാഗതവും തബ്ശീര്‍ ചെമ്പനോട നന്ദിയും പറഞ്ഞു. മാര്‍ച്ചിന് ദില്‍ഷാദ് കുന്നിക്കല്‍, ഫര്‍ഹാന്‍ ആവള, കെ.സി വാസിക്ക്, റാസില്‍ തറമ്മല്‍, ആഷിക്ക് അലി, ആസിഫ് മുയിപ്പോത്ത്, വി.എം അഫ്‌സല്‍, ഇസ്മായില്‍ അരിക്കുളം, മുഹമ്മദ് ഷിയാസ്, എം.കെ ഫസലുറഹ്മാന്‍ മേപ്പയ്യൂര്‍, കെ.ടി ഫവാസ്, ഷുഹൈബ് തറമ്മല്‍, റിത്താജ് എരോത്ത്, പി.ടി മുഹമ്മദ് ഉനൈസ്, സല്‍മാന്‍ വാല്യക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.

പരിപാടിക്ക് ശേഷം പ്രവര്‍ത്തകര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ചു. പൊലീസിന്റെ സന്നിധ്യമുണ്ടായിട്ടും പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ പൊലീസ് എത്തി പ്രവര്‍ത്തകരെ നീക്കുകയായിരുന്നു.

Plus one seat shortage; Attempt to storm MSF Civil Station March into Education Office perambra

Next TV

Related Stories
ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

Apr 26, 2024 02:03 PM

ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ ഓപ്പൺ വോട്ട് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിർദേശം...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

Apr 26, 2024 01:22 PM

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

പല ബൂത്തുകളിലും വോട്ടു ചെയ്യാൻ നീണ്ട ക്യൂ. പോളിംഗ് നടക്കുന്നത്...

Read More >>
#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

Apr 26, 2024 09:44 AM

#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

പൊള്ളുന്ന വെയിലിൽ ഇളനീർ ജ്യൂസാണ് രാവിലെ മുതൽ നൽകി...

Read More >>
#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

Apr 26, 2024 09:04 AM

#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

ഏറെ സമയത്തിന് ശേഷം 158 ലെ പ്രശനം പരിഹരിച്ചെങ്കിലും 159 ൽ യന്ത്രം മാറ്റുന്ന പ്രവർത്തിയിലാണ്...

Read More >>
മേപ്പയ്യൂര്‍ വോട്ടിംഗ് വൈകി

Apr 26, 2024 08:08 AM

മേപ്പയ്യൂര്‍ വോട്ടിംഗ് വൈകി

വോട്ടിംഗ് വൈകി വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് മേപ്പയ്യൂരില്‍ പോളിംഗ് വൈകിയാണ്...

Read More >>
പാലേരിയില്‍ മെഷീന്‍ പണിമുടക്കി

Apr 26, 2024 07:31 AM

പാലേരിയില്‍ മെഷീന്‍ പണിമുടക്കി

വോട്ടിംഗ് യന്ത്രം പണി മുടക്കിയതോടെ പോളിംഗ് ആരംഭിക്കാനാതെ ചങ്ങരോത്തെ ഒരു ബൂത്ത്...

Read More >>