കൊയിലാണ്ടി അപകടം: സ്‌കൂട്ടര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയെന്ന് ദൃക്‌സാക്ഷികള്‍

കൊയിലാണ്ടി അപകടം: സ്‌കൂട്ടര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയെന്ന് ദൃക്‌സാക്ഷികള്‍
Oct 22, 2021 08:18 PM | By Perambra Editor

 കൊയിലാണ്ടി: ദേശീയപാതയില്‍ ലോറിക്കടിയില്‍പ്പെട്ട് പന്തലായനി മീത്തല്‍ വീട്ടില്‍ ഹരിദാസിന്റെ ഭാര്യ ഷീബ മരിച്ചത് സ്‌കൂട്ടര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയെന്ന് ദൃക്‌സാക്ഷികള്‍.

കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ചരക്കുമായി പോകുന്ന ലോറിയില്‍ കുരുങ്ങുകയായിരുന്നു. സ്‌കൂട്ടറിന് പിന്നിലിരുന്ന ഷീബ ലോറിക്കടിയിലേക്ക് വീഴുകയും ലോറി മുകളിലൂടെ കയറി ഇറങ്ങുകയുമായിരുന്നെന്ന് ദൃക്ഷ്‌സാക്ഷികള്‍ പറയുന്നു.

മകളുടെ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ഇന്ന് ഉച്ചയ്ക്കായിരുന്നു കൊയിലാണ്ടി ടൗണിലെ നന്തിലത്ത് ജിമാര്‍ട്ടിന് മുന്നില്‍ വെച്ച് അപകടം നടന്നത്. ഷീബ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന മരുമകന്‍ അഖിലിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് കൊയിലാണ്ടി പൊലീസ് പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് നാളെ രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Koyilandy accident: Eyewitnesses say the scooter was overtaking

Next TV

Related Stories
കൂത്താളിയില്‍ വിദേശമദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

Jul 9, 2025 10:55 PM

കൂത്താളിയില്‍ വിദേശമദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

വില്‍പ്പനക്കായി കൊണ്ടുവരുകയായിരുന്ന 29 ഓളം വിദേശ മദ്യമാണ് ഇയാളില്‍ നിന്ന്...

Read More >>
ആവള മാനവക്ക് സമീപം താഴേകുറൂറ പാര്‍വതി അമ്മ അന്തരിച്ചു

Jul 9, 2025 10:41 PM

ആവള മാനവക്ക് സമീപം താഴേകുറൂറ പാര്‍വതി അമ്മ അന്തരിച്ചു

ആവള മാനവക്ക് സമീപം താഴേകുറൂറ പാര്‍വതി അമ്മ...

Read More >>
മഹാത്മ കുടുംബ സംഗമം

Jul 9, 2025 10:10 PM

മഹാത്മ കുടുംബ സംഗമം

കൂത്താളി മണ്ഡലം ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ് മഹാത്മ കുടുംബ സംഗമം...

Read More >>
സഹമിത്ര ഭിന്നശേഷി നിര്‍ണയ ക്യാമ്പ്

Jul 9, 2025 09:22 PM

സഹമിത്ര ഭിന്നശേഷി നിര്‍ണയ ക്യാമ്പ്

ജില്ലാ സാമൂഹിക സുരക്ഷാ മിഷന്റെയും സാമൂഹികനീതി വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ സ്പെഷ്യല്‍ ഭിന്നശേഷി നിര്‍ണയ ക്യാമ്പ്...

Read More >>
ഉന്നതവിജയികളെ  അനുമോദിച്ചു

Jul 9, 2025 08:54 PM

ഉന്നതവിജയികളെ അനുമോദിച്ചു

നൊച്ചാട് മണ്ഡലം 167-ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്നതവിജയികളെ...

Read More >>
കക്കയത്ത് പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

Jul 9, 2025 06:35 PM

കക്കയത്ത് പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

കക്കയം പഞ്ചവടി പാലത്തിന് താഴെ പുഴയില്‍ കുളിക്കാനിറങ്ങിയ സംഘത്തിലെ...

Read More >>
News Roundup






//Truevisionall