നടുവണ്ണൂര്‍: ഹയര്‍ സെക്കണ്ടറി മേഖലയില്‍ നില നില്‍ക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്‍സ് ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 27 ന് സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന ധര്‍ണ്ണ സമരം വിജയിപ്പിക്കാന്‍ നടുവണ്ണൂരില്‍ ചേര്‍ന്ന എഫ്എച്ച്എസ്സ്ടിഎ യോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി നടുവണ്ണൂര്‍ പ്ലസ് വണ്‍ മൂല്യനിര്‍ണയ ക്യാമ്പില്‍ പ്രചാരണം നടത്തി. നിസാര്‍ ചേലേരി ഉദ്ഘാടനം ചെയ്തു. കെ.പി അനില്‍കുമാര്‍, കെ. മനോജ് കുമാര്‍, ഷമീം അഹമ്മദ്, സാബു, അന്‍വര്‍ അടുക്കത്ത്, എന്‍ ബഷീര്‍, എ.കെ അബ്ദുല്‍ അസീസ്, അസ്ഹര്‍ കാക്കുനി, സവാദ് പൂമുഖം, റഫീഖ് വാകയാട് എന്നിവര്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Win secretariat dharna; FHSTA