റോഡ് കരാറില്‍ നടന്ന അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണം; സി.പി.എ.അസീസ്

റോഡ് കരാറില്‍ നടന്ന അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണം; സി.പി.എ.അസീസ്
Oct 23, 2021 07:50 PM | By Perambra Editor

പേരാമ്പ്ര: താനിക്കണ്ടി-ചക്കിട്ടപാറ റോഡ് പ്രവര്‍ത്തി കരാര്‍ നല്‍കിയത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ്. പേരാമ്പ്ര മേഖലയിലെ മൂന്ന് റോഡ് പ്രവര്‍ത്തി കരാര്‍ ഏറ്റെടുക്കാന്‍ കാസര്‍ഗോഡ് നിന്ന് കരാറുകാരെ എത്തിച്ചതതിന്റെ പിന്നില്‍ നടന്ന അഴിമതിയെക്കുറിച്ചും അന്വേഷണം നടത്തണം.

ഒമ്പത് മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കേണ്ട താനിക്കണ്ടി റോഡിന്റെ പ്രവര്‍ത്തി പതിനാറു മാസംകൊണ്ട് പത്തു ശതമാനം മാത്രം നടത്തിയ കരാറുകാരന്‍ വകുപ്പ് മന്ത്രി നേരിട്ട് എത്തി നിര്‍ദേശം കൊടുത്തിട്ടു പോലും പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ തയ്യാറാവാതിരുന്നത് ഭരണ കക്ഷിയിലെ ഉന്നതരുടെ സംരക്ഷണം കൊണ്ടാണ്.

പ്രവര്‍ത്തി ഇഴഞ്ഞു നീങ്ങുന്നതിലുള്ള ജനങ്ങളുടെ പ്രതിഷേധം മുന്നില്‍കണ്ടു കൊണ്ടാണ് കരാറുകാരനെ മാറ്റാന്‍ ഇപ്പോള്‍ തയ്യാറായത്. റോഡിന്റെ പണി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പട്ട് യു.ഡി. എഫ്. കൂത്താളി പഞ്ചായത്ത് കമ്മിറ്റി കിഴക്കന്‍ പേരാമ്പ്രയില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തണ്ടോറ ഉമ്മര്‍ ആധ്യക്ഷനായി. മോഹന്‍ദാസ് ഓണിയില്‍, അബ്ദുള്ള ബൈത്തുല്‍ ബര്‍ക്ക, ഇബ്രാഹിം പാലാട്ടക്കര, പൂളക്കണ്ടി കുഞ്ഞമ്മദ്, സി.കെ.ബാലന്‍, പി.സി. കാര്‍ത്ത്യാനി, സി.എന്‍. നാരായണന്‍, ടി.പി. പ്രഭാകാരന്‍, കിഴക്കേടത്ത് സിറാജ്, പൊറായ് മുഹമ്മദ്, കെ.കെ.ഫാത്തിമ, കെ.പി അബ്ദുള്ളമൗലവി എന്നിവര്‍ സംസാരിച്ചു.

chakkittapara-thanikkandy road Vigilance should investigate corruption in road contract; CPA Aziz

Next TV

Related Stories
ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

Apr 26, 2024 02:03 PM

ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ ഓപ്പൺ വോട്ട് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിർദേശം...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

Apr 26, 2024 01:22 PM

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

പല ബൂത്തുകളിലും വോട്ടു ചെയ്യാൻ നീണ്ട ക്യൂ. പോളിംഗ് നടക്കുന്നത്...

Read More >>
#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

Apr 26, 2024 09:44 AM

#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

പൊള്ളുന്ന വെയിലിൽ ഇളനീർ ജ്യൂസാണ് രാവിലെ മുതൽ നൽകി...

Read More >>
#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

Apr 26, 2024 09:04 AM

#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

ഏറെ സമയത്തിന് ശേഷം 158 ലെ പ്രശനം പരിഹരിച്ചെങ്കിലും 159 ൽ യന്ത്രം മാറ്റുന്ന പ്രവർത്തിയിലാണ്...

Read More >>
മേപ്പയ്യൂര്‍ വോട്ടിംഗ് വൈകി

Apr 26, 2024 08:08 AM

മേപ്പയ്യൂര്‍ വോട്ടിംഗ് വൈകി

വോട്ടിംഗ് വൈകി വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് മേപ്പയ്യൂരില്‍ പോളിംഗ് വൈകിയാണ്...

Read More >>
പാലേരിയില്‍ മെഷീന്‍ പണിമുടക്കി

Apr 26, 2024 07:31 AM

പാലേരിയില്‍ മെഷീന്‍ പണിമുടക്കി

വോട്ടിംഗ് യന്ത്രം പണി മുടക്കിയതോടെ പോളിംഗ് ആരംഭിക്കാനാതെ ചങ്ങരോത്തെ ഒരു ബൂത്ത്...

Read More >>