---
title: "മുതുകാട്ടില്‍ നിന്നും മാനിറച്ചി പിടികൂടി: ഒരാള്‍ റിമാന്റില്‍ "
english_title: "Manirachchi caught from the forest: one in remand"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76123/manirachchi-caught-from-the-forest-one-in-remand"
published_at: "2022-10-23T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635523013ebc5_OBIT_CARD_JPG.JPG"
keywords: []
---

# മുതുകാട്ടില്‍ നിന്നും മാനിറച്ചി പിടികൂടി: ഒരാള്‍ റിമാന്റില്‍ 

> **Lead Summary:** ** പെരുവണ്ണാമൂഴി:** ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് വീട്ടില്‍ സൂക്ഷിച്ച മാന്‍ ഇറച്ചി പിടികൂടി. മുതുകാട് സീതപ്പാറ പഴയ പറമ്പില്‍ ജോമോന്‍ എന്ന പി.ഡി. ജോസ് ന്റെ വീട്ടില്‍ സൂക്ഷിച്ച 4 കിലോഗ്രാം വരുന്ന പാകം ചെയ്ത മലമാന്‍ ഇറച്ചിയാണ് പിടികൂടിയത്.

## Article Content

** പെരുവണ്ണാമൂഴി:** ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് വീട്ടില്‍ സൂക്ഷിച്ച മാന്‍ ഇറച്ചി പിടികൂടി. മുതുകാട് സീതപ്പാറ പഴയ പറമ്പില്‍ ജോമോന്‍ എന്ന പി.ഡി. ജോസ് ന്റെ വീട്ടില്‍ സൂക്ഷിച്ച 4 കിലോഗ്രാം വരുന്ന പാകം ചെയ്ത മലമാന്‍ ഇറച്ചിയാണ് പിടികൂടിയത്.

പെരുവണ്ണാമൂഴി വനപാലകര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇറച്ചി കണ്ടെടുത്തത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെയും, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറുടെയും നേതൃത്വത്തില്‍ ഇന്നലെ വൈകിട്ടാണ് പരിശോധന നടത്തിയത്.

ജോമോനെ അറസ്റ്റ് ചെയ്യുകയും മാംസം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ജോമോനെ റിമാന്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉളളതായും അവര്‍ക്കായ് അന്വേഷണം നടക്കുന്നതായും പെരുവണ്ണാമൂഴി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76123/manirachchi-caught-from-the-forest-one-in-remand)