മത്സ്യസമൃദ്ധി കൈവരിക്കാനൊരുങ്ങി കായണ്ണ ഗ്രാമപഞ്ചായത്ത്

മത്സ്യസമൃദ്ധി കൈവരിക്കാനൊരുങ്ങി കായണ്ണ ഗ്രാമപഞ്ചായത്ത്
Oct 29, 2021 07:40 PM | By Perambra Editor

പേരാമ്പ്ര: കായണ്ണ ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകളിലും മത്സ്യകൃഷി എന്ന ലക്ഷ്യവുമായി മത്സ്യസമൃദ്ധി പദ്ധതി ആരംഭിച്ചു. മത്സ്യഫെഡിന്റെ സഹായത്തോടെ 350 കര്‍ഷകരാണ് ഒന്നാം ഘട്ടത്തില്‍ കൃഷി ഇറക്കിയത്.

കര്‍ഷകര്‍ക്കാവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ മത്സ്യഫെഡ് സൗജന്യമായി വിതരണം ചെയ്തു. കട്‌ല, രോഹു, തിലാപ്പിയ, സൈപ്രിനസ് എന്നീ മത്സ്യക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നത്.

സ്വന്തമായി മത്സ്യക്കുളം നിര്‍മിക്കാന്‍ കഴിയാത്തവര്‍ക്ക് തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളം നിര്‍മിച്ചു നല്‍കുന്നു. അക്വാ പോണിക്‌സ്, ബയോ ഫോക്‌സ്, കൂടുകൃഷി തുടങ്ങിയ വന്‍കിട പദ്ധതികളും തെരഞ്ഞെടുത്ത കര്‍ഷകരിലൂടെ നടപ്പിലാക്കും.

പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശശി പദ്ധതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ.നാരായണന്‍ അധ്യക്ഷനായി. ജയപ്രകാശ്, പി.കെ.ഷിജു, സുനില്‍, കെ.വി.സി ഗോപി എന്നിവര്‍ സംസാരിച്ചു.

Kayanna Grama Panchayat is ready to achieve fish abundance

Next TV

Related Stories
പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ പിസ്സ ഇനി പകുതി വിലയില്‍

Aug 13, 2022 05:31 PM

പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ പിസ്സ ഇനി പകുതി വിലയില്‍

പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ കിടിലന്‍ ഓഫറായി സ്വാദിഷ്ടമായ പിസ്സ ഇനി പകുതി...

Read More >>
സുരേഷ് മേപ്പയ്യൂരിന്റെ നിര്യാണത്തില്‍ അനുശോചനം

Aug 13, 2022 05:14 PM

സുരേഷ് മേപ്പയ്യൂരിന്റെ നിര്യാണത്തില്‍ അനുശോചനം

നാടകകൃത്ത് സുരേഷ് മേപ്പയ്യൂരിന്റെ...

Read More >>
വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

Aug 13, 2022 04:44 PM

വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

വാല്യക്കോട് എയുപി സ്‌കൂളില്‍ വിവിധ മത്സര പരീക്ഷകളില്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിന് തീവ്രപരിശീലന...

Read More >>
കുഞ്ഞുങ്ങള്‍ തിളങ്ങട്ടെ പേരാമ്പ്ര ലിറ്റില്‍ചിക്കില്‍ ഓണം മെഗാ ഓഫര്‍ തുടങ്ങി

Aug 13, 2022 04:30 PM

കുഞ്ഞുങ്ങള്‍ തിളങ്ങട്ടെ പേരാമ്പ്ര ലിറ്റില്‍ചിക്കില്‍ ഓണം മെഗാ ഓഫര്‍ തുടങ്ങി

ഓണം പ്രമാണിച്ച് എല്ലാവിധ വസ്ത്രങ്ങള്‍ക്കും 50% വരെ...

Read More >>
പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

Aug 13, 2022 03:38 PM

പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് വട്ടച്ചിറ...

Read More >>
Top Stories