---
title: "സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തിളക്കമാര്‍ന്ന വിജയവുമായി ചെമ്പനോട സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ "
english_title: "St. Joseph's High School, Chempanoda, with a resounding success in the State School Arts Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89124/st-josephs-high-school-chempanoda-with-a-resounding-success-in-the-state-school-arts-festival"
published_at: "2023-01-08T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63baa6a53baa5_1chembanoda.JPG"
keywords: []
---

# സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തിളക്കമാര്‍ന്ന വിജയവുമായി ചെമ്പനോട സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ 

> **Lead Summary:** **ചെമ്പനോട **: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തിളക്കമാര്‍ന്ന വിജയവുമായി ചെമ്പനോട സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍.

## Article Content

**ചെമ്പനോട **: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തിളക്കമാര്‍ന്ന വിജയവുമായി ചെമ്പനോട സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍.

സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിരിക്കുകയാണ് കൊച്ചുമിടുക്കികള്‍.

എല്‍റിയ റോസ്, റിയ ആര്‍ തോമസ്, ബ്രിഡ്ജിറ്റ് തോമസ്, ശ്രീലക്ഷ്മി, ശ്രീനന്ദന, ശാരോണിയ ബിജു, ജ്യോതിക പ്രകാശ്, നിരഞ്ജന, അല്‍ബ്രിറ്റ, പൂജ വിനോദ് എന്നിവരടങ്ങുന്ന ടീമാണ് സംസ്ഥാന സ്‌കൂള്‍ യുവജോത്സവത്തില്‍ പങ്കെടുത്ത് വിജയം കൈവരിച്ച് സ്‌കൂളിന്റെ യശസ്സുയര്‍ത്തിയിരിക്കുന്നത്.

വിവിധ ജില്ലകളില്‍ നിന്നുമായി നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സര ഇനമായ വഞ്ചിപ്പാട്ടില്‍ മികച്ച പ്രകടനമാണ് ഈ കുട്ടികള്‍ കാഴ്ച വെച്ചത്.

'വിശേഷങ്ങളിനിയും പറഞ്ഞുകൊള്‍ക ബന്ധം വിന വിശക്കുന്നു നമുക്കത് സഹിച്ചുകൂടാ' എന്ന രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടാണ് വിദ്യാര്‍ത്ഥികള്‍ കലോത്സവത്തില്‍ ആലപിച്ചത്.

മ്യൂസിക് അധ്യാപിക സില്‍വി രാജിന്റെ ശിക്ഷണത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഈ മിന്നുന്ന വിജയം കൈവരിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89124/st-josephs-high-school-chempanoda-with-a-resounding-success-in-the-state-school-arts-festival)