ചെമ്പനോട: ചെമ്പനോട സെന്റ് ജോസഫ് ദേവാലയത്തില്‍ തിരുനാള്‍ മഹോത്സവം നടത്തുന്നു.

ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും കുടിയേറ്റ ജനതയുടെ പ്രത്യേക സംരക്ഷകനായ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും തിരുനാള്‍ മഹോത്സവം ജനുവരി 27 മുതല്‍ 30 തിങ്കള്‍ വരെ നടത്തുന്നു.
ജനുവരി 27 ന് 4 മണിക്ക് ജപമാല, 4.30 ന് കൊടിയേറ്റ്, ഗ്രോട്ടോ വെഞ്ചിരിപ്പ്, വിശുദ്ധ കുര്‍ബ്ബാന, നൊവേന, മാര്‍. റെമീജിയോസ് ഇഞ്ചനാനിയില്‍ (താമരശ്ശേരി രൂപത മെത്രാന്‍). 6.30 ന് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം, ഉദ്ഘാടനം മാര്‍. റെമീജിയോസ് ഇഞ്ചനാനിയില്‍.
ജനുവരി 28 ന് 7 മണിക്ക് വിശുദ്ധ കുര്‍ബ്ബാന, മാതാവിന്റെ നൊവേന, 3 മണിക്ക് തിരുസ്വരൂപ പ്രതിഷ്ഠ, 5 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന റവ. ഫാദര്‍ ജോസുകുട്ടി അന്തിനാട്ട്, 7 മണിക്ക് പ്രദക്ഷിണം, ലദീഞ്ഞ്, തിരുനാള്‍ പ്രസംഗം, 9 മണിക്ക് സമാപനാശീര്‍വ്വാദം, വാദ്യമേളങ്ങള്‍, ആകാശവിസ്മയം എന്നിവ നടക്കും.
ജനുവരി 29 ന് 7 മണിക്ക് വിശുദ്ധ കുര്‍ബ്ബാന, 10 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന. വെരി. റവ. ഫാദര്‍ ജോര്‍ജ്ജ് മുണ്ടനാട്ട് (ചാന്‍സലര്‍, താമരശ്ശേരി രൂപത), 11.30 ന് ലദീഞ്ഞ്, പ്രദക്ഷിണം, 12.15 ന് സമാപനാശീര്‍വ്വാദം, വാദ്യമേളങ്ങള്‍, സ്‌നേഹവിരുന്ന് എന്നിവയും നടക്കും.
ജനുവരി 30 ന് 6.30 ന് വിശുദ്ധ കുര്‍ബ്ബാന, പരേതരുടെ അനുസ്മരണം, സിമിത്തേരി സന്ദര്‍ശനം ഇതോടുകൂടി തിരുനാള്‍ മഹോത്സവം സമാപിക്കും.
Thirunal festival at Chembanoda St Joseph Church