അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്മെന്റ് സ്‌കീം പരീക്ഷയ്ക്ക് അപേക്ഷിക്കാം

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്മെന്റ് സ്‌കീം പരീക്ഷയ്ക്ക് അപേക്ഷിക്കാം
Jan 31, 2023 09:27 PM | By RANJU GAAYAS

പേരാമ്പ്ര: അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി മത്സര പരീക്ഷ നടത്തുന്നു.

2023-24 അധ്യയന വര്‍ഷത്തെ പട്ടിക വര്‍ഗ്ഗ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി 2022-23 ല്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന പട്ടിക വര്‍ഗ്ഗ കുട്ടികള്‍ക്ക് മാര്‍ച്ച് 11ന് ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രത്തിലാണ് പരീക്ഷ.

പട്ടികവര്‍ഗ്ഗ സമുദായത്തില്‍ ഉള്‍പ്പെട്ടവരും വാര്‍ഷിക കുടുംബ വരുമാനം 50,000 രൂപയില്‍ കവിയാത്തവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷയില്‍ പങ്കെടുക്കാം. പ്രത്യേക ദുര്‍ബല ഗോത്ര വര്‍ഗ്ഗത്തില്‍പ്പെടുന്നവര്‍ക്ക് വരുമാന പരിധി ബാധകമല്ല.

പരീക്ഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍ വിലാസം, ജാതി, വാര്‍ഷിക വരുമാനം, വയസ്സ്, പഠിക്കുന്ന ക്ലാസ്സ്, പഠിക്കുന്ന സ്‌ക്കൂളിന്റെ പേരും വിലാസവും എന്നീ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ സ്‌ക്കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം താമരശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ കല്ലോട് ബ്ലോക്ക് ഓഫീസ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലോ ഫെബ്രുവരി 20ന് വൈകുന്നേരം 5 മണിക്കു മുന്‍പ് സമര്‍പ്പിക്കണം.

Apply for Ayyangali Memorial Talent Search and Development Scheme Exam

Next TV

Related Stories
ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

Apr 26, 2024 01:22 PM

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

പല ബൂത്തുകളിലും വോട്ടു ചെയ്യാൻ നീണ്ട ക്യൂ. പോളിംഗ് നടക്കുന്നത്...

Read More >>
#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

Apr 26, 2024 09:44 AM

#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

പൊള്ളുന്ന വെയിലിൽ ഇളനീർ ജ്യൂസാണ് രാവിലെ മുതൽ നൽകി...

Read More >>
#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

Apr 26, 2024 09:04 AM

#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

ഏറെ സമയത്തിന് ശേഷം 158 ലെ പ്രശനം പരിഹരിച്ചെങ്കിലും 159 ൽ യന്ത്രം മാറ്റുന്ന പ്രവർത്തിയിലാണ്...

Read More >>
മേപ്പയ്യൂര്‍ വോട്ടിംഗ് വൈകി

Apr 26, 2024 08:08 AM

മേപ്പയ്യൂര്‍ വോട്ടിംഗ് വൈകി

വോട്ടിംഗ് വൈകി വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് മേപ്പയ്യൂരില്‍ പോളിംഗ് വൈകിയാണ്...

Read More >>
പാലേരിയില്‍ മെഷീന്‍ പണിമുടക്കി

Apr 26, 2024 07:31 AM

പാലേരിയില്‍ മെഷീന്‍ പണിമുടക്കി

വോട്ടിംഗ് യന്ത്രം പണി മുടക്കിയതോടെ പോളിംഗ് ആരംഭിക്കാനാതെ ചങ്ങരോത്തെ ഒരു ബൂത്ത്...

Read More >>
ഇഞ്ചി മഞ്ഞള്‍ -ശാസ്ത്രീയ കൃഷി രീതികള്‍ പരിശീലനം

Apr 25, 2024 08:01 PM

ഇഞ്ചി മഞ്ഞള്‍ -ശാസ്ത്രീയ കൃഷി രീതികള്‍ പരിശീലനം

ഇഞ്ചി, മഞ്ഞള്‍ - ശാസ്ത്രീയ കൃഷി രീതികള്‍ - പരിശീലനം, 30.04.24 ന് കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴിയില്‍ വച്ച്...

Read More >>
Top Stories