പെരുവണ്ണാമൂഴി : ഒളിവില്‍ പോയ പോക്‌സോ കേസിലെ പ്രതിയെ പിടികൂടി.

പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനില്‍ 2020 വര്‍ഷം രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതി പന്തിരിക്കര സ്വദേശി മധുവിനെയാണ് പിടികൂടിയത്.
കേസിന്റെ വിചാരണ കൊയിലാണ്ടി പോക്‌സോ കോടതിയില്‍ നടന്നു വരുമ്പോള്‍ ഒളിവില്‍ പോകുകയും ദീര്‍ഘകാലം കോടതി മുമ്പാകെ ഹാജരാകാതിരിക്കുകയും ചെയ്തു.
ഇയാളെ കാണാതായതിന്റെ അടിസ്ഥാനത്തില്‍ പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.സി. ബിജുവിന്റെ നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷ്, പ്രജേഷ് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണം സംഘം രൂപീകരിച്ച് പ്രതിക്കായി തിരച്ചില്‍ നടത്തി വരികയായിരുന്നു.
പ്രതി കര്‍ണാടക സംസ്ഥാനത്തിലെ ബലാലെ എന്ന സ്ഥലത്ത് ഒളിച്ചു താമസിക്കുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
ഇതിനെ തുടര്‍ന്ന് അന്വേഷണസംഘം കര്‍ണാടകയില്‍ എത്തുകയും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.
Panthirikara POCSO case suspect nabbed