പേരാമ്പ്ര: കഴിഞ്ഞ ദിവസം മുതല്‍ കാണാതായ മധ്യവയസ്‌കനെ വീടിനോട് ചേര്‍ന്ന വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുളിയങ്ങല്‍ നൊചാട് പഞ്ചായത്ത് ഓഫീസിനു സമീപം കൂടത്തിങ്കല്‍ മീത്തല്‍ രാജീവനെ (53) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇയാളെ മെയ് 8 മുതല്‍ കാണാതായിരുന്നു. ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി. പൊലീസ് നല്‍കിയ ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ ഇന്ന് കാലത്ത് വീണ്ടും വീടിന് സമീപം നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെ വിറക് പുരയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിന്റെ അടിസ്ഥാനത്തില്‍ അവിടെ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലാണ്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം കണക്കാക്കുന്നു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റും.
അവിവാഹിതനാണ് മരിച്ച രാജീവൻ. പിതാവ് ഗോവിന്ദന്‍ കിടാവ്. മാതാവ് നാരായണി അമ്മ. സഹോദരി പരേതയായ പുഷ്പ.
Missing middle-aged man found dead at muliyamgal