പേരാമ്പ്ര: മേപ്പയ്യൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെകൂടി കളമശ്ശേരി പൊലീസ് പിടികൂടി. പേരാമ്പ്ര നൊച്ചാട് മെട്ടന്‍തറേമ്മല്‍ ഹാരിസ് (29) നെയാണ് പേരാമ്പ്ര ഡിവൈഎസ്പിയുടെ സഹായത്തോടെ കളമശേരി എസ്ഐമാരായ എ.കെ. എല്‍ദോ, സെബാസ്റ്റിയന്‍ ചാക്കോ, സിപിഒമാരായ മാഹിന്‍ അബൂബക്കര്‍, അരുണ്‍ സുരേന്ദ്രന്‍, പി. ലിബിന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

മേപ്പയ്യൂര്‍ ഇടയിലാട്ട് സൗരവ് 22 നെയാണ് ഏപ്രില്‍ 30 ന് കളമശേരി കൊച്ചിന്‍ യൂണിവേഴ്സിറ്റിയുടെ സമീപത്തെ തമീം അപ്പാര്‍ട്‌മെന്റില്‍ നിന്നു തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയി 2 ദിവസം ഒളിവില്‍ പാര്‍പ്പിക്കുകയും 5 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുകയും നിരന്തരം വധഭീഷണി മുഴക്കി അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കുഴല്‍പണ മാഫിയ സംഘത്തിലെ അംഗമാണ് നൊച്ചാട് സ്വദേശിയായ ഹാരിസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
തട്ടിക്കൊണ്ടുപോയ സൗരവിനെ കോഴിക്കോട് ജില്ലാ റൂറല്‍ പൊലീസിന്റെ സഹായത്തോടെ കളമശേരി പൊലീസ് മെയ് 2 ന് ബാലുശ്ശേരിയില്‍ വച്ച് മോചിപ്പിച്ചിരുന്നു. കുഴല്‍പണ മാഫിയയുമായി ബന്ധമുള്ള മോചനദ്രവ്യം കൈപ്പറ്റാന്‍ എത്തിയ കേസിലെ മറ്റൊരു പ്രതി പേരാമ്പ്ര പെരിഞ്ചേരി ഹാഷിര്‍ (21)നെ മോചന ദ്രവ്യമായ 360000 രൂപയുമായി മെയ് 2 ന് കളമശേരി പൊലീസ് മേപ്പയ്യൂര്‍ ടൗണില്‍ നിന്നും പിടികൂടിയിരുന്നു.
പ്രതിയും റിമാന്‍ഡിലാണ്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കളമശേരി പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘവും കുഴല്‍പണ മാഫിയയുമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നും ഇതേക്കുറിച്ചു കൂടുതല്‍ വിശദമായ അന്വേഷണം നടത്താന്‍ കളമശേരി ഇന്‍സ്‌പെക്ടര്‍ എം.ബി. ലത്തീഫിന്റെ നേതൃത്വത്തില്‍ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
Police arrest another member of the gang that kidnapped the young man