കൊയിലാണ്ടി: കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ കണ്‍വെന്‍ഷന്‍ മെയ് 21 ന് കൊയിലാണ്ടിയില്‍ വച്ച് നടക്കുന്ന കണ്‍വെന്‍ഷന്റെ ഭാഗമായി നാദാപുരം ഓസാക്ക ഇന്റോര്‍ സ്റ്റേഡിയത്തില്‍ വച്ച് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

നാദാപുരം ഡിവൈഎസ്പി എ.പി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സുധീഷ് വള്ള്യാട് അധ്യക്ഷത വഹിച്ചു. കണ്‍ട്രോള്‍ റൂം എസ്‌ഐ അബുബക്കര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ജില്ലാ കമ്മറ്റി അംഗം ബിജു മൊകേരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സബ് കമ്മറ്റി കണ്‍വീനര്‍ സജിത്ത് കൃഷ്ണ നന്ദിയും പറഞ്ഞു.
ടൂര്‍ണ്ണമെന്റിലെ ഓപ്പണ്‍ കാറ്റഗറി വിഭാഗത്തില്‍ കുറ്റ്യാടി പൊലീസ് സ്‌റ്റേഷനിലെ ഷിബിന്‍, ഡിഎച്ച്ക്യു കോഴിക്കോട് സിറ്റിയിലെ വിഷ്ണുവല്‍സന്‍ എന്നിവര്‍ വിജയികളായപ്പോള്‍ സിറ്റി ട്രാഫിക്കിലെ പ്രസാദ്, റയില്‍വേ പൊലീസ് സ്‌റ്റേഷനിലെ രാഗേഷ് എന്നിവര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഡിഎച്ച്ക്യുലെ സന്തോഷ് കുമാര്‍, സിറ്റി ട്രാഫിക്കിലെ എം പ്രസാദ് എന്നിവര്‍ വിജയികളായപ്പോള്‍ വടകര പൊലീസ് സ്‌റ്റേഷനിലെ മനോജ് കുമാര്‍, പയ്യോളി പൊലീസ് സ്‌റ്റേഷനിലെ ടി.ടി. ഷിജു എന്നിവര്‍ റണ്ണേര്‍സ് അപ്പ് ആയി. വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.
Shuttle badminton tournament organized