നടുവണ്ണൂര്‍: എംഐഎം പ്രവാസി കൂട്ടായ്മ ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനത്തിനുപോകുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി. മഹല്ല് സെക്രട്ടറി എം.കെ അസീസ് അധ്യക്ഷത വഹിച്ചു.

പുളിയോട്ടുമുക്ക് എംഐഎം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ ഗ്രൂപ്പ് അംഗം കെ.ടി സലീം, ആയിഷ കേളോത് എന്നവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. ചടങ്ങില്‍ മഹല്ല് പ്രസിഡന്റ് കുഞ്ഞമ്മദ് മുഖ്യഥിതിയായി സംസാരിച്ചു.
കുന്നരംവെള്ളി മഹല്ല് ഖതീബ് സിറാജ്ജുദ്ധീന്‍ അസ്ഹരി ക്ലാസ്സ് എടുത്തു. കമ്മിറ്റി അംഗങ്ങളായ സിറാജ്, ഹമീദ്, അബൂബക്കര്‍ എന്നവര്‍ നേതൃത്വം നല്‍കി. എംഐഎം അംഗം ജമാല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അലി അക്ബര്‍ നന്ദിയും പറഞ്ഞു.
MIM expatriate community sends off Hajj pilgrims at naduvannur