കടിയങ്ങാട് : ഇന്ദിരാഗാന്ധി കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച പതിനഞ്ച് ദിവസം നീണ്ടുനിന്ന വോളിബോള്‍ കോച്ചിങ്ങ് ക്യാമ്പ് സമാപിച്ചു. കളിയാണ് ലഹരി എന്ന സന്ദേശമുയര്‍ത്തി പിടിച്ചു നടത്തിയ ക്യാമ്പില്‍ മുപ്പത് വിദ്യാര്‍ത്ഥികളാണ് പരിശീലനം നേടിയത്.

കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് ഉദ്ഘാടനം ചെയ്തു. ഐസിസി പ്രസിഡന്റ് സി.എച്ച് സനൂപ് അധ്യക്ഷത വഹിച്ചു. പ്രശസ്ത വോളീബോള്‍ താരം എം സുജാത മുഖ്യാതിഥിയായിരുന്നു.
പ്രകാശന്‍ കന്നാട്ടി, എന്‍.എസ് നിധീഷ്, കൊല്ലി കുഞ്ഞമ്മദ്, പി. ശ്രീജിത്ത്, കെ. ശ്രീനാഥ്, സി.എം പ്രജീഷ്, അരുണ്‍ പെരുമന, എന്‍.കെ. രാജീവന്‍, അസീസ് നരിക്കലക്കണ്ടി, പി.കെ. കൃഷ്ണദാസ്, കെ. പുഷ്പരാജന്‍, കെ. അരുണ്‍രാജ്, എം സുധ, ഒ.കെ. കരുണാകരന്‍, എന്‍. ചന്ദ്രന്‍, കുനിയില്‍ വേണു, മുല്ലപ്പള്ളി വിജയന്‍, ജവാന്‍ അബ്ദുല്ല, കോച്ചുമാരായ വി.കെ. രാധാകൃഷ്ണന്‍, യു.കെ. വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഐസിസി ജനറല്‍ സെക്രട്ടറി ഹരീന്ദ്രന്‍ വാഴയില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് അശോകന്‍ മുല്ലപ്പള്ളി നന്ദിയും പറഞ്ഞു.
Volleyball coaching camp organized by ICC at Indira Gandhi Cultural Centre concludes