പേരാമ്പ്ര: കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ ആരംഭിച്ച രാപ്പകല്‍ സമരയാത്രക്ക് പേരാമ്പ്രയില്‍ വമ്പിച്ച സ്വീകരണം നല്‍കും.

മെയ് 14 ന് ബുധനാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് പേരാമ്പ്രയില്‍ എത്തുന്ന സമര സേനാനികളെ മാര്‍ക്കറ്റ് പരിസരത്ത് സ്വീകരിക്കും. പൊതു സമ്മേളനം പ്രശസ്ത കവി കെ.ടി സൂപ്പി ഉദ്ഘാടനം ചെയ്യും.
ഇതിന്റെ ഭാഗമായി ഇന്നലെ ഇടിഐ ഹാളില്‍ വെച്ച് സ്വാഗത സംഘം രൂപീകരണ യോഗം നടന്നു. കെ.എം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.
കെ. നാരായണന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ സജീന കോഴിക്കോട് സമരപരിപാടികള്‍ വിശദീകരിച്ചു. ഇ.പി. കുഞ്ഞമ്പ്ദുള്ള, എം.കെ. രാജന്‍, ടി.എം നാരായണന്‍, റഹീം ഉള്ളിയേരി എന്നിവര്‍ സംസാരിച്ചു.
സ്വാഗത സംഘം ഭാരവാഹികളായി കെ.എം ശ്രീധരന്‍ ചെയര്‍മാന്‍, മുനീര്‍ എരവത്ത്, കെ.പി. റസാക്ക് വൈസ് ചെയര്‍മാന്‍മാര്‍, വി. ആലിസ് മാത്യു കണ്‍വീനര്‍, സൗദാമനി കൂത്താളി ജോയിന്റ് കണ്‍വീനര്‍, ഇ.പി. കുഞ്ഞബ്ദുള്ള ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
A reception will be given in Perambra for the day-night protest march