ചെറുവണ്ണൂര്‍ : മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാദിനം ആഘോഷിച്ചു. ബാണത്തൂരില്ലത്ത് ഉണ്ണി മാധവന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ വിവിധ പൂജകളോടെയാണ് പുനഃപ്രതിഷ്ഠാദിനം ആഘോഷിച്ചത്.
പി.എം രവീന്ദ്രന്‍ (കെഎസ്എസ് വടകര), വി.കെ അപ്പു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെ.കെ. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തില്‍ അക്ഷരശ്ലോകസദസ്സും അന്നദാനവും നടന്നു.
Re-consecration day celebrated at Manikoth Theru Maha Ganapathy Temple