കാസ്‌ക കാവില്‍ സംഘടിപ്പിച്ച ചക്ക മഹോത്സവം ശ്രദ്ധേയമായി

കാസ്‌ക കാവില്‍ സംഘടിപ്പിച്ച ചക്ക മഹോത്സവം ശ്രദ്ധേയമായി
May 10, 2025 03:26 PM | By LailaSalam

കാവുന്തറ: ഇന്ന് ലഭിക്കുന്നതില്‍ ഏറ്റവും മായം കുറഞ്ഞതും പോഷക സമ്പന്നവുമായ ഭക്ഷണ വിഭവമാണ് ചക്ക. മലയാളിയുടെ ഇഷ്ട ഭക്ഷണവുമാണ് ചക്ക വിഭവങ്ങള്‍. ചക്ക വിരിയുന്നത് മുതല്‍ മൂത്ത് പഴമാവുന്നത് വരെ വിവിധ ഘട്ടങ്ങളിലും ചക്കയെയും ചക്ക കുരുവിനെയും ചക്ക കാമ്പിനെയും മലയാളി ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. വിവിധ രുചികളിലും വിഭാഗങ്ങളിലുമുള്ള ചക്ക മലയാളിക്ക് ലഭിക്കുന്നുണ്ടെങ്കിലും ഇവയെ ഫലപ്രദമായി ഉപയോഗിക്കാന്‍ നമുക്ക് കഴിയുന്നില്ല. 


കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിന്‍ എ. ചക്കയില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കണ്ണുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. തിമിരം പോലുള്ള അവസ്ഥകള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു.ചക്ക ഹൃദയാരോഗ്യത്തിന് നല്ലതാണ്.

ഹൃദയാരോഗ്യത്തിന് അത്യാവശ്യമായ ഒരു പോഷകമായ പൊട്ടാസ്യം ഈ ഉഷ്ണമേഖലാ പഴത്തില്‍ കൂടുതലാണ്. ചക്കയിലെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഫ്‌ലേവനോണ്‍സ് രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും നിയന്ത്രിക്കാന്‍ സഹായിക്കുന്നു, അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

ചക്ക കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.ചക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

വിറ്റാമിനുകള്‍, ധാതുക്കള്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, ഇലക്ട്രോലൈറ്റുകള്‍, പൊട്ടാസ്യം, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് ചക്ക. ചക്കയിലെ ഉയര്‍ന്ന കാല്‍സ്യം അളവ് അസ്ഥികളുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ അസ്ഥി രോഗങ്ങളുടെ സാധ്യതയും ഇത് കുറയ്ക്കുന്നു. കൂടാതെ, ഇതിലെ പൊട്ടാസ്യം അളവ് വൃക്കകളിലൂടെ കാല്‍സ്യം ക്ഷയിക്കുന്നത് തടയുന്നു.പ്രത്യേക സീസണില്‍ മാത്രം ലഭിക്കുന്ന സ്വാദിഷ്ടമായ ചക്കയെ എങ്ങനെ വിവിധ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കി മാറ്റാം എന്ന് അവബോധം വരുത്താനായി കാസ്‌ക കാവിലിന്റെ നേതൃത്വത്തില്‍ ചക്ക മഹോത്സവവും, ചക്കവിഭവ നിര്‍മ്മാണ പരിശീലനവും സംഘടിപ്പിച്ചു.

നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരന്‍ ചക്ക മഹോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി. ബാലന്‍ അധ്യക്ഷത വഹിച്ചു. ചക്ക വിഭവങ്ങളെ കുറിച്ച് പത്മിനി ശിവദാസ് വയനാട് ക്ലാസ് എടുക്കുത്തു.ചക്ക മഹോത്സവത്തില്‍ പങ്കെടുത്തവര്‍ക്ക് ചക്കകൊണ്ട് വിവിധതരം വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പരിശീലനവും നല്‍കി.സി.എം ശശി സ്വാഗതം പറഞ്ഞ ചടങ്ങിന് എം.സി കുമാരന്‍ നന്ദിയും പറഞ്ഞു.


The Jackfruit Festival organized in Kaska Kavil was remarkable

Next TV

Related Stories
മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാദിനം ആഘോഷിച്ചു

May 10, 2025 04:52 PM

മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാദിനം ആഘോഷിച്ചു

മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തിലെ...

Read More >>
രാപ്പകല്‍ സമരയാത്രക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കും

May 10, 2025 03:11 PM

രാപ്പകല്‍ സമരയാത്രക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കും

കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ രാപ്പകല്‍ സമരയാത്രക്ക്...

Read More >>
 ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് യാത്രയയപ്പ് നല്‍കി എംഐഎം പ്രവാസി കൂട്ടായ്മ

May 10, 2025 01:21 PM

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് യാത്രയയപ്പ് നല്‍കി എംഐഎം പ്രവാസി കൂട്ടായ്മ

ഹജ്ജ് തീര്‍ത്ഥാടനത്തിനുപോകുന്നവര്‍ക്ക് യാത്രയയപ്പ്...

Read More >>
ഓഫീസ് സ്റ്റാഫ് നിയമനം; ഇന്റര്‍വ്യൂ മെയ് 19 ന്

May 10, 2025 12:24 PM

ഓഫീസ് സ്റ്റാഫ് നിയമനം; ഇന്റര്‍വ്യൂ മെയ് 19 ന്

ഓഫീസ് സ്റ്റാഫ് നിയമനത്തിന് അപേക്ഷ...

Read More >>
ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

May 10, 2025 11:21 AM

ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്...

Read More >>
Top Stories










News Roundup






Entertainment News