പേരാമ്പ്ര: രാസ ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി റൂറല്‍ പൊലീസ്. പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 12 ന് കടിയങ്ങാട് പാലത്തിനു സമീപമുള്ള ടറഫ് ഗ്രൗണ്ടില്‍ നടക്കുമെന്ന് പേരാമ്പ്ര ഡിവൈഎസ്പി വി.വി. ലതീഷ്, ഇന്‍സ്‌പെക്ടര്‍ പി. ജംഷിദ് എന്നിവര്‍ അറിയിച്ചു.
വൈകിട്ട് 3.30 ന് കടിയങ്ങാട് ടൗണില്‍ നിന്നും ഘോഷയാത്രയായി തുടങ്ങും. 4 ന് ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. റൂറല്‍ പൊലീസ് മേധാവി കെ.ഇ. ബൈജു പങ്കെടുക്കും. ജില്ലയില്‍ പ്രഗത്ഭരായ 8 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. 30 മിനിറ്റ് വീതമായിരിക്കും മത്സരം. പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുക.
എസ്പിസി, കുടുംബശ്രീ, പ്രദേശത്തെ മുഴുവന്‍ യുവതി യുവാക്കള്‍ എന്നിവരെ പങ്കെടുപ്പിച്ച് ഇവര്‍ക്കിടയില്‍ ലഹരിക്ക് എതിരെ ബോധവല്‍ക്കരണം നടത്തുക എന്നതാണ് ലക്ഷ്യം പേരാമ്പ്ര സബ് ഡിവിഷനു കീഴില്‍ നൂറില്‍ പരം കേസുകളാണ് ഇതുവരെ പിടിച്ചിട്ടുള്ളത്. ലഹരിക്കെതിരെ ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തി കേസുകള്‍ കുറയ്ക്കുക എന്നതാണ് ലക്ഷ്യം.
Rural police raise awareness against chemical intoxication at perambra