പേരാമ്പ്ര: കല്ലോട് ഭൂമിക റെസിഡന്റ്സ് അസ്സോസിയേഷന്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. കല്ലോട് ചാമക്കുന്നുമ്മല്‍ താഴെ എം.ടി. വാസുദേവന്‍ നായര്‍ നഗറില്‍ നടന്ന പരിപാടി ജാനു തമാശ ടീം നിധിലാല്‍, സുധന്‍ താത്തോത്ത് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ഭൂമിക റെസിഡന്റ്സ് അസ്സോസിയേഷന്‍ പ്രസിഡണ്ട് സി.കെ. അനില്‍കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സംഘാടകസമിതി ചെയര്‍മാന്‍ പി.കെ. രാഘവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുകുമാര്‍ ശ്രീകല റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രൊഫഷണല്‍ നാടക സംവിധായകന്‍ രാജീവന്‍ മമ്മിളി, കഥാകൃത്ത് മിഥുന്‍ കൃഷ്ണ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കളിമുറ്റം നാടക കളരിയിലൂടെ ശ്രദ്ധേയനായ കെ.പി. സജീവന്‍, കഥാകൃത്ത് അഷ്റഫ് കല്ലോട്, നാടക അഭിനേതാവ് പ്രകാശ് മൂദൂര്‍, ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ ഉന്നതവിജയി അമന്‍ ജ്യോതിസ്, എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും ആദരിച്ചു.
പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി. മനോജ് നന്ദി പറഞ്ഞു. തുടര്‍ന്ന് റെസിഡന്റ്സ് അസ്സോസിയേഷന്‍ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.
Bhumika Residents Association organizes anniversary celebration