കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് കുടുംബശ്രീ എഡിഎസ് വാര്‍ഷിക ആഘോഷം സംഘടിപ്പിച്ചു.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു.
3-ാം വാര്‍ഡ് അംഗം പി. നളിനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ടി.പി. സരള മുഖ്യാതിഥിയായി. പി. കമല റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് അംഗം സി.എം. സനാതനന്‍, 2-ാം വാര്‍ഡ് അംഗം കെ.വി. രാഗിത, വാര്‍ഡ് കണ്‍വീനര്‍ കെ.എം. രാജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കാര്‍ത്യായനി, ഇ.ടി. സത്യന്‍, ഒ.സി. സതാനന്തന്‍, അബ്ദുള്‍ റഷീദ്, എക്കൗണ്ടന്റ് രതീഭ, ഒന്നാം വാര്‍ഡ് സിഡിഎസ് അംഗം ഷീജ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
എംഫില്‍ മൂന്നാം റാങ്ക് നേടിയ എസ്. അനാമിക, വന്ദേമാതരം സംസ്ഥാന തലത്തില്‍ എഗ്രേഡ് നേടിയ ആര്യ സന്തോഷ്, കൂടിയാട്ടം സംസ്ഥാനതലത്തില്‍ എഗ്രേഡ് നേടിയ ശ്രാവണ എസ് കുമാര്‍ എന്നിവരെ വേദിയില്‍ അനുമോദിച്ചു.
സിഡിഎസ് അംഗം ബിന്ദു സജീവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശ്രീജ ശശി നന്ദിയും പറഞ്ഞു.
Koothali Gram Panchayat 3rd Ward kudumbhasree ADS organized annual celebration