പേരാമ്പ്ര : കായണ്ണ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന മാണിക്കോത്ത് പത്മനാഭന്‍ നായരെ അനുസ്മരിച്ചു.

ഒന്നാം ചരമവാര്‍ഷികത്തില്‍ പപ്പേട്ടന്‍ അനുസ്മരണ സമിതിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
അദേഹത്തിന്റെ സ്മരണാര്‍ത്ഥം കുടുംബം കായണ്ണ പെയിന്‍ ആന്റ് പാലിയേറ്റീവ് കേന്ദ്രത്തിന് ഉപകരണങ്ങള്‍ കൈമാറി.
കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി ഉപകരണങ്ങള്‍ കായണ്ണ പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ: മഹേഷിന് കൈമാറി.
വാര്‍ഡ് അംഗം കെ. കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. പി. വിനയ, പി.സി. ബഷീര്‍, ജെ.പി കായണ്ണ, ഐപ്പ് വടക്കേത്തടം, എം. ഋഷികേശന്‍, ഇ.എം. രവീന്ദ്രന്‍, കെ.വി. സരസ്വതി എന്നിവര്‍ സംസാരിച്ചു.
പത്മനാഭന്‍ നായര്‍ സ്മാരക എന്‍ഡോവ്‌മെന്റ് കായണ്ണ ഗവ:യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അന്‍മിയ, അഞ്ജിമ ബിജു എന്നിവര്‍ക്ക് കൈമാറി.
അംഗണവാടി വിദ്യാര്‍ത്ഥികള്‍ക്ക് പായസ വിതരണവും നടത്തി.
പുഷ്പാര്‍ച്ചനക്ക് സി. എം. ബിജേയ്, പി.സി. മിഥുന്‍ കൃഷ്ണ, മേഘനാഥന്‍, മണ്ണാങ്കണ്ടി ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Manikoth M. Padmanabhan Nair organized the commemoration at kayanna