കായണ്ണ: മേയുന്നതിനിടയില്‍ ചതുപ്പില്‍ കുടുങ്ങിയ പശുവിനെ പേരാമ്പ്ര അഗ്‌നിരക്ഷാസേന നാട്ടുകാരുടെ സഹകരണത്തോടെ രക്ഷപ്പെടുത്തി.

കായണ്ണ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പരവഞ്ചാലില്‍ത്താഴവയലിലെ ചതുപ്പില്‍ മേയുന്നതിനിടയില്‍ കാല്‍കുഴഞ്ഞ് മൈലപ്പിലാക്കൂല്‍ ബാലകൃഷ്ണന്റെ പശു കുടുങ്ങുകയായിരുന്നു.
പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെ നേതൃത്ത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസ്സര്‍മാരായ കെ.എന്‍ രതീഷ്, പി.ആര്‍ സത്യനാഥ്, എം.ജി അശ്വിന്‍ ഗോവിന്ദ്, ടി വിജീഷ്, ഇ.എം പ്രശാന്ത് എന്നിവര്‍ നാട്ടുകാരുടെ സഹകരണത്തോടെ പാടത്തുനിന്നും കരയിലെത്തിച്ച് രക്ഷപ്പെടുത്തി.
വേനല്‍ചൂട് കനക്കുന്ന സാഹചര്യത്തില്‍ പശുക്കളെ മേയാന്‍ വിടുമ്പോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് നാട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അഗ്‌നിരക്ഷാസേന അറിയിച്ചു.
The cow stuck in the swamp was rescued by the fire brigade and locals at kayanna