കൂട്ടാലിട: അവാസ്‌കുലാര്‍ നെക്രോസിസ് ഓഫ് ഹിപ് എന്ന അസുഖം ബാധിച്ച് ചികിത്സ പോലും നടത്താനാവാതെ ബുദ്ധിമുട്ടി ഒരു കുടുംബം. കോട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ രണ്ടാം വര്‍ഡില്‍ പാവുക്കണ്ടി എന്ന വീട്ടില്‍ വാടകക്ക് താമസിക്കുന്ന സതീശന്‍ എന്ന വ്യക്തി മാസങ്ങളായി രോഗ ബാധിതനായി കിടപ്പിലാണ്.

ഇതേ അസുഖത്തിന് ഒരു കാലില്‍ ഓപ്പറേഷന്‍ നേരത്തെ നടത്തിയതാണ്. മറ്റേ കാലിനും ഉടനെ ഓപ്പറേഷന്‍ നടത്തണം.
ക്വാറി തൊഴിലാളിയായിരുന്ന അദ്ദേഹത്തിന് കാലിന് വേദന വന്നതിന് ശേഷം വര്‍ഷങ്ങളായി ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ഭാര്യയും 3 മക്കളും ഉള്‍പ്പെടുന്ന കുടുംബം പുലരുന്നത് ഭാര്യ തൊഴിലുറപ്പിന് പോയിട്ടാണ്.
ഓപ്പറേഷനും തുടര്‍ന്നുള്ള ചികിത്സക്കും വാടക വീട്ടില്‍ നിന്നൊരു മോചനം കിട്ടാനും വലിയ തുക ആവശ്യമാണ്. ഇതിനായി ഒരു കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു.
താങ്കളുടെ അകമഴിഞ്ഞ സഹായം പ്രതീക്ഷിക്കുന്നു. വാര്‍ഡ് മെമ്പര്‍ ഉഷ .ടി.പി ചെയര്‍മാനായും ബാലന്‍ കണ്‍വീനറായും കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് .സുരേഷ് , വാര്‍ഡ് മെമ്പര്‍ കെ.പി .ദാമോദരന്‍ എന്നിവര്‍ രക്ഷാധികാരിയായും സിറാജ് കാളിയത്ത്, ബല്‍ രാജ്, വിഷ്ണു നരയം കുളം എന്നിവര്‍ വൈസ് ചെയര്‍മാന്‍ മാരായും .സജീവന്‍ പി ,ര ജീഷ് പാവുക്കണ്ടി ,ബഷിര്‍ കൊച്ചുമാരി എന്നിവര്‍ ജോയ്ന്റ് കണ്‍വീനര്‍മാരായും സി.കെ .നൗഷാദ് ട്രഷറായും കമ്മിറ്റി രൂപികരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്.
A/C No 1323010014286. Federal Bank- IFSC -FDRL0001323. ചെയര്‍മാന്‍-ഉഷ ടി പി-90723 22771. കണ്‍വീനര്‍-ബാലന്‍-73063 29306.
Anti-drug awareness at AV Abdurrahman Haji Arts & Science College