പേരാമ്പ്ര:

പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റും മികച്ച സഹകാരിയുമായിരുന്ന കെ. രാഘവന്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു. 30 -ാം മത് ചരമവാര്‍ഷിക ദിനം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു.
കാലത്ത് വീട്ടുവളപ്പിലെ ശവകുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ കോണ്‍ഗ്രസ് നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു.
അനുസ്മരണ സമ്മേളനം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാല നാരായണന്‍ ഉദ്ഘാടനം ചെയ്തു. വി.പി. ഇബ്രായി അധ്യക്ഷത വഹിച്ചു.
സത്യന്‍ കടിയങ്ങാട് അനുസമരണ പ്രഭാഷണം നടത്തി.
രാജന്‍ മരുതേരി , മുനീര്‍ എരവത്ത്, ഇ.വി. രാമചന്ദ്രന്‍, കെ.കെ. വിനോദന്‍, എന്‍.പി. വിജയന്‍, കെ.വി. രാഘവന്‍, ഷാജു പൊന്‍പറ, സി.കെ. രാഘവന്‍, ഇ.ടി. സീരഷ്, പ്രകാശന്‍ കന്നാട്ടി, പി.ടി.വി. ജയന്‍, അരുണ്‍ കുമാര്‍ കിഴക്കയില്‍ എന്നിവര്‍ സംസാരിച്ചു.
Kadiangad K. Raghavan Master death anniversary observed