പേരാമ്പ്ര : ഗതാഗതത്തിനും പാര്‍പ്പിടത്തിനും പിന്നോക്ക ക്ഷേമത്തിനും കൃഷിക്കും ഊന്നല്‍ നല്‍കി കൂത്താളി ഗ്രാമപഞ്ചായത്ത് 2023-24 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് വി.എം. അനൂപ് കുമാര്‍ ബജറ്റ് അവതരിപ്പിച്ചു.
28,51,15,612 രൂപ വരവും 28,12,34,967 രൂപ ചെലവും 38,80,645 രൂപ മിച്ചവും കണക്കാക്കുന്ന ബജറ്റില്‍ മൃഗ സംരക്ഷണത്തിനും അംഗനവാടികളുടെ നവീകരണത്തിനും കൂടി ബജറ്റ് പ്രാധാന്യം നല്‍കുന്നു.
കാര്‍ഷിക മേഖലക്ക് പുത്തന്‍ ഉണര്‍വേകുന്ന ജൈവ വള യുണിറ്റിന് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
എല്ലാ വാര്‍ഡുകളിലും ജൈവകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ജൈവവള യുണിറ്റുകള്‍ സ്ഥാപിക്കും.
ചാണകം, വേപ്പിന്‍ പിണ്ണാക്ക് തുടങ്ങിയ ജൈവവള മിശ്രിതം പൊടിയാക്കി കര്‍ഷകരില്‍ എത്തിക്കുന്ന പദ്ധതിക്ക് 1.5 ലക്ഷം രൂപ വീതമാണ് നീക്കി വെച്ചിരിക്കുന്നത്.
കാര്‍ഷിക മേഖല, പാര്‍പ്പിട മേഖല, ആരോഗ്യം മേഖല എന്നിവയ്ക്ക് മുഖ്യ പരിഗണന നല്‍കുന്ന ബജറ്റില്‍ ലൈഫ് ഭവന പദ്ധതിയിലൂടെ അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും വീട് നല്‍കുന്നതിനും, ഫാമിലി ഹെല്‍ത്ത് സെന്ററിന് പുതിയ കെട്ടിടനിര്‍മ്മാണത്തിനും, ജലജീവന്‍ മിഷന്‍ പദ്ധതിയിലൂടെ പഞ്ചായത്തിലെ മുഴുവന്‍ ആളുകള്‍ക്കും കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു.
Koothali Gram Panchayat presented the budget