കൂത്താളി : കൂത്താളി ഫാമിലെ ഡയറി ഫാമിലേക്ക് മികച്ചയിനം പശുക്കളെ എത്തിച്ചു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മികച്ചയിനം 13 പശുക്കളെയാണ് പുല്‍പ്പള്ളി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ കിടാരി പാര്‍ക്കില്‍ നിന്ന് വാങ്ങിയത്.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പശുക്കളെ ഫാം സൂപ്രണ്ട് പി. പ്രകാശിന് കൈമാറി.
പദ്ധതി നടത്തിപ്പിനായി ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി ജമീലയുടെ അധ്യക്ഷതയില്‍ ക്ഷീരവികസനം, മൃഗസംരക്ഷണം, കൃഷി വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, കൂത്താളി ഫാം സൂപ്രണ്ട്, കൃഷി ഓഫീസര്‍, മികച്ച ഒരു ക്ഷീരകര്‍ഷകന്‍ എന്നിവരടങ്ങിയ സമിതിയാണ് പുല്‍പ്പള്ളി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ കിടാരി പാര്‍ക്ക് സന്ദര്‍ശിച്ച് നല്ലയിനം പശുക്കളെ തിരഞ്ഞെടുത്ത് എത്തിച്ചത്.
കൂത്താളി ഫാം ഹൈടെക് ഡയറി ഫാമില്‍ നടന്ന ചടങ്ങില്‍ ഫാം സൂപ്രണ്ട് പി. പ്രകാശ് പദ്ധതി വിശദീകരിച്ചു.
കൃഷി ഓഫീസര്‍ അമിത ഗോപാല്‍, കൃഷി അസിസ്റ്റന്റുമാരായ ഷാജി, ഇ.കെ. ബാബു, ടി.കെ അജീഷ് കുമാര്‍, എം.എസ സുധീഷ്, ഓഫീസ് ജീവനക്കാര്‍, ഫാം തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Koothali brought the best breed of cows to the dairy farm