ജില്ലയിലെ ആദ്യ സ്വകാര്യ അറവുശാല ചങ്ങരോത്ത് പന്തിരിക്കരയില്‍

ജില്ലയിലെ ആദ്യ സ്വകാര്യ അറവുശാല ചങ്ങരോത്ത് പന്തിരിക്കരയില്‍
Mar 14, 2023 01:54 PM | By SUBITHA ANIL

പേരാമ്പ്ര : കോഴിക്കോട് ജില്ലയിലെ ആദ്യ സ്വകാര്യ അറവുശാല മറീന മീറ്റ്സ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പന്തിരിക്കരയില്‍ തുടക്കമായതായി മാനേജിംഗ് ഡയറക്ടര്‍ എം.പി. അബ്ദുള്‍ അസീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ശാസ്ത്രീയമായി തയ്യാറാക്കിയ ശുദ്ധമായ മാംസം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മറീന മീറ്റ്സ് എന്ന സ്ഥാപനം ആരംഭിച്ചതെന്ന് ഇവര്‍ വ്യക്തമാക്കി.

കമ്പനിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഉണ്ണി വേങ്ങേരിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും കെട്ടിട ഉദ്ഘാടനവും ഡോക്ടര്‍ റൂം ഉദ്ഘാടനവും ടി.പി. രാമകൃഷ്ണന്‍ എംഎല്‍എയും നിര്‍വ്വഹിച്ചു.

ഇന്ന് പൊതുജനങ്ങള്‍ക്കും പരിസ്ഥിതിക്കും ഭീഷണിയായി മാറിയ അറവ് മാലിന്യം ഇല്ലാതാക്കാന്‍ പുതിയ സംരംഭത്തിലൂടെ കഴിയുമെന്നും പൊതുജനാരോഗ്യത്തിന് ഹാനികരമല്ലാത്ത ശുദ്ധമായ മാംസം നല്കാന്‍ കഴിയുമെന്നും ഇവര്‍ അറിയിച്ചു.


സര്‍ക്കാരിന്റെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാലകളില്‍ ഏതൊക്കെ തരം മാടുകളെ കശാപ്പ് ചെയ്യുന്നുണ്ടെന്നോ ഇവയുടെ ഉറവിടം എവിടെയാണെന്നോ അറിയാന്‍ കഴിയില്ല.

അതിനാല്‍ രോഗബാധയുള്ളതും ചത്തതുമായ മാടുകളെ ഇറച്ചിക്കായി ഇത്തരം കേന്ദ്രങ്ങളില്‍ ഉപയോഗപ്പെടുത്തുന്നു. മറീന മീറ്റ്സില്‍ വെറ്റിനറി ഡോക്ടറുടെ പരിശോധനക്ക് ശേഷം മാത്രമേ മാടുകളെ അറക്കപ്പെടുന്നുള്ളൂ. രോഗ ലക്ഷങ്ങണങ്ങള്‍ കാണപ്പെടുന്ന മാടുകളെ മാറ്റി നിര്‍ത്തിയാണ് അറവ് നടത്തുക.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ജാനകിവയലിന് സമീപം 2.5 എക്കര്‍ സ്ഥലത്താണ് അറവുകേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

ഇവിടെ മാടുകളെ പാര്‍പ്പിക്കാനുള്ള തൊഴുത്ത്, ശാസ്ത്രീയ അറവുകേന്ദ്രം, വെറ്റിനറി ഡോക്ടര്‍ റൂം, നിത്യേന 250 കിലോഗ്രാം അറവ് മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റ് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. ജില്ലക്കകത്തും പുറത്തും ശുദ്ധമായ മാംസം വിതരണം ചെയ്യുന്നതോടൊപ്പം പ്രദേശത്തെ ജനങ്ങള്‍ പലമേഖലകളിലായി തൊഴില്‍ നല്‍കുന്ന യൊഴില്‍ ദാതാവാകുക കൂടിയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍ 5 ഔട്ട് ലറ്റുകളും വില്യാപ്പള്ളി, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ ഉടന്‍ കമ്പനിയുടെ ഓട്ട് ലറ്റുകള്‍ ആരംഭിക്കുന്നെും പിന്നീട് കൂടുതല്‍ സ്ഥലങ്ങളില്‍ ഓട്ട് ലറ്റുകളും ഹോം ഡെലിവറിയും ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് പോത്തിന്‍കുട്ടി പരിപാലനത്തിന് ഒരു പദ്ധതിയും ആരംഭിക്കാന്‍ ആലോചനയുണ്ടെന്നും അസീസ് അറിയിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ മൂസ കോത്തമ്പ്ര, അമ്മത് കണ്ടോത്ത് എന്നിവരും സംബന്ധിച്ചു.

The first private slaughterhouse in the district is at Changaroth Pandirikara

Next TV

Related Stories
റാഷിദലിക്ക് ബദ്രിയ മഹല്ല് കമ്മറ്റിയുടെ സ്‌നേഹാദരം

Apr 20, 2024 04:07 PM

റാഷിദലിക്ക് ബദ്രിയ മഹല്ല് കമ്മറ്റിയുടെ സ്‌നേഹാദരം

ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ റാഷിദലി നാഗത്തിനെ ബദ്രിയ മഹല്ല് കമ്മറ്റി...

Read More >>
സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന റാങ്ക് നേടി എസ്. അമൃത

Apr 20, 2024 03:58 PM

സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന റാങ്ക് നേടി എസ്. അമൃത

സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന റാങ്ക് നേടിയ കിഴക്കന്‍ പേരാമ്പ്ര വളയം കണ്ടത്തിലെ കാദംബരിയില്‍ എസ്. അമൃതയെ...

Read More >>
കോഴിക്കോടങ്ങാടിയില്‍ ശുചിത്വ ദേവനിറങ്ങി !

Apr 20, 2024 02:59 PM

കോഴിക്കോടങ്ങാടിയില്‍ ശുചിത്വ ദേവനിറങ്ങി !

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ശുചിത്വ...

Read More >>
പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി

Apr 20, 2024 11:23 AM

പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി

പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി സംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം...

Read More >>
ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

Apr 19, 2024 03:25 PM

ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെന്നൈയില്‍ വെച്ച് നടത്തിയ സബ് ജൂനിയര്‍ ലീഗ് ഫുട്‌ബോള്‍...

Read More >>
ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

Apr 19, 2024 10:33 AM

ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

പേരാമ്പ്ര മണ്ഡലം പര്യടനത്തിന്റെ ഭാഗമായി ഷാഫി പറമ്പില്‍ പന്നിക്കോട്ടൂര്‍ കോളനിയില്‍ എത്തിയപ്പോഴാണ്...

Read More >>
Top Stories










News Roundup