ചക്കിട്ടപാറ: മലയോര മണ്ണിന്റെ മടിത്തട്ടായ ചക്കിട്ടപ്പാറയില്‍ ഒരുപറ്റം സാംസ്‌കാരിക പ്രവര്‍ത്തകരുടെ ചിരകാല സ്വപ്നം പൂവണിയുന്നു.

ചക്കിട്ടപാറ കേന്ദ്രീകരിച്ച് കോഴക്കോടന്‍ കലാ-സാംസ്‌കാരിക പഠന ഗവേഷണ കേന്ദ്രം ആരംഭിച്ചു.
സ്വാമി സന്ദീപാനന്ദഗിരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിച്ചു.
കൊഴക്കോട്ടന്റെ പേരില്‍ ഏര്‍പ്പെടുത്തിയ രണ്ടാമത് പുരസ്‌കാരം പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജിതേഷ് മുതുകാട്, പി.പി. രഘുനാഥ്, പി.എം. ജോസഫ്, ബേബി കാപ്പുകാട്ടില്‍, വി.വി. കുഞ്ഞി കണ്ണന്‍, എ.ജി. രാജന്‍ എന്നിവര്‍ സംസാരിച്ചു.
കെ ശിവദാസന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വിനോദ് കൊഴകോടന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് തിരുവനന്തപുരം ആറ്റിങ്ങല്‍ ധന്യയുടെ 'ലക്ഷ്യം' എന്ന നാടകം അരങ്ങേറി.
Kozakodan Arts and Cultural Studies and Research Center started at Chakkittapara