പെരുവണ്ണാമൂഴി: സംസ്ഥാന ടൂറിസം വകുപ്പ്, ജലസേചന വകുപ്പ്, വനം വകുപ്പ്, ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്ക്, ചക്കിട്ടപാറ വനിതാ ബാങ്ക്, പെരുവണ്ണാമൂഴി ഫിഷര്‍മെന്‍ സര്‍വീസ് സഹകരണ സംഘം എന്നിവയുടെ സഹകരണത്തോടെ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ആണ് പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ടൂറിസം ഫെസ്റ്റില്‍ സുപ്രസിദ്ധ ചലച്ചിത്ര താരം നവ്യ നായര്‍, മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍, ഹാസ്യ സാമ്രാട്ട് പറവൂര്‍ സുധീര്‍ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കലാപ്രകടനങ്ങള്‍ക്ക് ഒപ്പം കാര്‍ണിവല്‍, എക്‌സ്‌പോ, ഫുഡ് ഫെസ്റ്റ്, ഫ്‌ലവര്‍ ഷോ, വാട്ടര്‍ ഫെസ്റ്റ്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, കിഡ്‌സ് പാര്‍ക് തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് വേണ്ടി ഒരുക്കു.
ഏപ്രില്‍ 23 മുതല്‍ നടക്കുന്ന ടൂറിസം ഫെസ്റ്റിന്റെ സ്വാഗത സംഘം ഓഫീസ് പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റ് ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ഇ.എം ശ്രീജിത്ത്, ജിതേഷ് മുതുകാട്, കെ.എ ജോസ്‌കുട്ടി, പി.സി സുരാജന്‍, എ.ജി ഭാസ്‌കരന്‍, വി.വി കുഞ്ഞിക്കണ്ണന്‍, ബോബി അഗസ്റ്റിന്‍, കുഞ്ഞമ്മദ് പെരിഞ്ചേരി, ബിജു ചെറുവത്തൂര്‍, പള്ളുരുത്തി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Peruvannamoozhi Tourism Fest; The welcome team opened the office