പേരാമ്പ്ര : പേരാമ്പ്ര ചെമ്പ്ര റോഡ് ജംഗ്ഷനില്‍ ജീപ്പിന് മുകളില്‍ മരം കടപുഴകി വീണു.

മെയിന്‍ റോഡില്‍ കായണ്ണക്ക് സര്‍വ്വീസ് നടത്തുന്ന ജീപ്പിന് മുകളിലാണ് സമീപത്തെ ഇത്തി മരം കടപുഴകി വീണത്. ഇന്ന് ഉച്ചക്ക് 12.10 ഓടെയാണ് സംഭവം.
ഇവിടെ യാത്രക്കാരെ കയറ്റുന്നതിനായി നിര്‍ത്തിയിട്ടതായിരുന്നു ജീപ്പ്. ഈ സമയം ജീപ്പിനകത്ത് നാല് കോളെജ് വിദ്യാര്‍ത്ഥിനികള്‍ അടക്കം എട്ട് യാത്രക്കാരികള്‍ ഉണ്ടായിരുന്നു.
മരത്തില്‍ പടര്‍ന്ന വള്ളികളും മരത്തില്‍ കെട്ടിയിരുന്ന കയറുകളും മറ്റും ഉള്ളതിനാല്‍ സാവധാനമാണ് മരം ജീപ്പിന് മുകളിലേക്ക് പതിച്ചത്.
അതിനാല്‍ യാത്രക്കാരികള്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഡ്രൈവര്‍ ചന്ദ്രന്‍ ജിപ്പ് സ്ാറ്റാര്‍ട്ട് ചെയ്യാനൊരങ്ങുമ്പോഴായിരുന്നു അപകടം. ജിപ്പിന്റെ ഒരുവശത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കായണ്ണ സ്വദേശി കെ.എം. അശോകന്റെതാണ് ജീപ്പ്.
മെയില്‍ റോഡില്‍ ഗതാഗത സ്തംഭനം ഉണ്ടായി. പേരാമ്പ്ര അഗ്‌നി ശമന സേനാംഗങ്ങളും സോഷ്യല്‍ ഡിഫന്‍സ് സേനാംഗങ്ങളും നാട്ടുകരും ചേര്‍ന്ന് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
A tree fell on top of a jeep at Perampra; The passengers miraculously escaped