ചെറുവണ്ണൂര്‍: കര്‍ഷക കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃഷിഭവനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. കേര പദ്ധതിക്ക് വേണ്ടി ലോക ബേങ്ക് അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെതിരെ, മില്ല് മരുമായി ഒത്തുകളിച്ച് നെല്ല് സംഭരണത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ടുന്ന കാശ് നല്‍കാത്ത സര്‍ക്കാറിനെതിരെ, കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ ദുരവസ്ഥക്കെതിരെ ,കാര്‍ഷിക സുസ്ഥിര ഫണ്ട് മാറ്റി ചെലവഴിച്ച സര്‍ക്കാറിനെതിരെ, വന്യ ജീവികള്‍ നശിപ്പിച്ച കാര്‍ഷിക വിളകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്. ധര്‍ണ്ണ സമരം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി അംഗം ടി.പി.നാരായണന്‍ ഉദ്ഘാടനം ചെയ്തു.

കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി.ഷീജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.കെ ഉമ്മര്‍, ആര്‍.പി.ശോഭിഷ്, എ. ബാലകൃഷ്ണന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജസ്മിന മജിദ്, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് നളിനി നല്ലൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ വിജയന്‍ ആവള, എം.പി.കുഞ്ഞികൃഷ്ണന്‍, എം.പി വിനിഷ്, ഇ .കെ സെമിര്‍, ഇ.പ്രദീപന്‍, പി.കെ ബിന, ശ്രീനിലയം സുനി, പി.കെ നൗഫല്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പട്ടയാട്ട് അബ്ദുള്ള, യുഡിഎഫ് കണ്‍വീനര്‍ പിലാക്കാട്ട് ശങ്കരന്‍, കിഴക്കയില്‍ രവീന്ദ്രന്‍, കറുത്തെടുത്ത് ബഷിര്‍, വി.പി.കുഞ്ഞബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.
രാമദാസ് സൗപര്‍ണ്ണിക, ഏ.കെ നന്ദന്‍, ഒ.പി. സജീവന്‍, കെ.വി വത്സന്‍, വത്സന്‍ തയ്യാട്ട്, ഷാഹിദ മുയിപ്പോത്ത്, പി.ബാലകൃഷ്ണന്‍, ഡി.യമുന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പി.പി ഗോപാലന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ഷാഫി ഇടത്തില്‍ നന്ദിയും പറഞ്ഞു
The Farmers' Congress held a march and dharna to the Cheruvannur Krishi Bhavan.