പേരാമ്പ്ര: ചങ്ങരോത്ത് മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ ചങ്ങരോത്ത് കൃഷിഭവന് മുമ്പില്‍ ധര്‍ണ നടത്തി.

നാളികേര വികസന പദ്ധതിക്ക് വേണ്ടി ലോകബാങ്ക് കൃഷി വകുപ്പിന് കൈമാറിയ 139 കോടി രൂപ വകമാറ്റി ചെലവാക്കിയ കേരള സര്‍ക്കാര്‍ നടപടിക്കെതിരെയും കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ ദുരവസ്ഥക്കെതിരെയും വന്യജീവി അക്രമണത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ധര്‍ണ്ണ നടത്തിയത്. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാല നാരായണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി. പി. ബാലന്‍ അധ്യക്ഷത വഹിച്ചു.
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.പി. വിജയന്‍, ഡിസിസി ജനറല്‍ സെക്രട്ടറി ഇ.വി. രാമചന്ദ്രന്‍, ഇ.ടി. സരീഷ്, വിനോദന്‍ കല്ലൂര്‍, എന്‍. ചന്ദ്രന്‍, പി.ടി. വിജയന്‍, ഹരീന്ദ്രന്‍ വാഴയില്‍, സി.കെ. രാഘവന്‍, എന്‍. ജയശീലന്‍, കെ.വി. രാഘവന്‍, പി.ടി. കുഞ്ഞിക്കേളു, കെ.എം അഭിജിത്ത്, അരുണ്‍ കിഴക്കയില്‍, പി.കെ കൃഷ്ണദാസ്, യു.പി. ഹമീദ്, കെ.കെ. മനോജ്, എം.കെ. നാണു സംസാരിച്ചു.
Farmers' Congress organizes Krishi Bhavan dharna at changaroth