---
title: "നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു"
english_title: "Nochad Higher Secondary School felicitated those who achieved high results"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/289746/nochad-higher-secondary-school-felicitated-those-who-achieved-high-results"
published_at: "2025-05-13T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6822ef426acb6_NOCHAD.JPG"
keywords: []
---

# നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എപ്ലസ് നേടിയവരെയും 9 വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ 120 പേരെയും സ്റ്റാഫ് കൗണ്‍സില്‍ ഒന്നാംഘട്ടത്തില്‍ അനുമോദിച്ചു.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എപ്ലസ് നേടിയവരെയും 9 വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ 120 പേരെയും സ്റ്റാഫ് കൗണ്‍സില്‍ ഒന്നാംഘട്ടത്തില്‍ അനുമോദിച്ചു.

പരീക്ഷയെഴുതിയ 457 പേരില്‍ 453 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയത് സ്‌കൂളിന് അഭിമാനമായിമാറി. ചിട്ടയായ അക്കാദമിക് പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഈ മികച്ച വിജയം സ്‌കൂളിന് ലഭിച്ചത്.

പ്രധാനധ്യാപിക സി.നസീറ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ടി.കെ. റാബിയ അധ്യക്ഷത വഹിച്ചു. എം.പി.ടി എ പ്രസിഡണ്ട് കെ.ഹൈറുന്നിസ പി.ടി ആരിഫത്ത്, എ.പി അസീസ്, കെ.സഹീര്‍ , വി.എം അഷറഫ്, പി.എം ബഷീര്‍, കെ.പി ചിത്ര, നീലിമ ഇബ്രാഹിം , കെ.റസീന തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/289746/nochad-higher-secondary-school-felicitated-those-who-achieved-high-results)