തിരുവനന്തപുരം : തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കേ തയ്യാറെടുക്കുന്ന കോണ്‍ഗ്രസ് അടിമുടി മാറ്റത്തിനൊരുങ്ങുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ മാറ്റം കൊണ്ടുവന്ന കോണ്‍ഗ്രസ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളിലും നേതൃത്വത്തെ ഉടച്ചുവാര്‍ക്കാനുള്ള നീക്കത്തിലാണെന്നാണ് സൂചനകള്‍.

സംസ്ഥാനത്തെ പത്ത് ഡിസിസി അധ്യക്ഷന്മാരെ മാറ്റാനാണ് തീരുമാനം. അതേസമയം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച നാല് ഡിസിസികളെ പുന:സംഘടനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ഇവിടുത്തെ ചില ഭാരവാഹികളില്‍ മാറ്റം വന്നേക്കാന്‍ സാധ്യതയുണ്ട്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ഡിസിസി അധ്യക്ഷന്മാര്‍ക്കാണ് മാറ്റമില്ലാത്തത്.
പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഡിസിസികളിലെ മാറ്റം ചര്‍ച്ചയ്ക്ക് വന്നിരിക്കുന്നത്. കെപിസിസി ഭാരവാഹികളെ ഉടന്‍ തീരുമാനിക്കുമെന്നാണ് വിവരം. പുന:സംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരുന്നുണ്ട്.
ജില്ലാകമ്മറ്റികളില്‍ പലരും പദവി അലങ്കാരമായി മാത്രം കൊണ്ടുനടക്കുന്നതായി വിമര്‍ശനമുണ്ട്. യോഗങ്ങള്‍ വിളിക്കുന്നില്ലെന്നും പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് ആക്ഷേപം. ഈ സാഹചര്യത്തില്‍ ജംബോ കമ്മറ്റികള്‍ ഒഴിവാക്കുക, ഭാരവാഹികളുടെ എണ്ണം പരിമിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയില്‍ വന്നേക്കും. അതേസമയം ജംബോ കമ്മിറ്റി ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
യോഗങ്ങള്‍ പോലും കൃത്യമായി വിളിച്ചുചേര്‍ക്കുന്നില്ല. മാത്രമല്ല പലരും ചുമതലകള്‍ അലങ്കാരമായി മാത്രമാണ് കാണുന്നത്. കൃത്യമായി പ്രവര്‍ത്തനരംഗത്തും ഉണ്ടാകുന്നില്ല. അതിനാല്‍ ഭാരവാഹികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ തദ്ദേശതിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പടെ നടക്കാനിരിക്കെ ഭാരവാഹികളുടെ എണ്ണം കുറയ്ക്കരുതെന്നും ആവശ്യമുണ്ട്. ഈ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നിലപാട് നിര്‍ണായകമാകും.
Following the KPCC president, district committees will also be dissolved; four DCCs will be removed