കൂട്ടാലിട: കോട്ടൂരിലെ അതിപുരാതന കുടുംബമായ എടോത്ത് തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു. കുടുംബ സംഗമം പ്രശസ്ത കവി വീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.

പുരോഗമന ആശയങ്ങളിലൂടെ നാടിന് നാവോധാനത്തിന് നേതൃത്തം നല്‍കിയ കുടുംബമാണെന്നും, അന്നത്തെ ദേശീയ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചവരായിരുന്നുവെന്നും, അധികപേരും സ്വതന്ത്ര്യ സമര പോരാട്ടത്തില്‍ ആകൃഷ്ടരായവരാണന്നും, കുടുംബത്തിലെ പൂര്‍വികര്‍ ദേശീയ പ്രസ്ഥാനത്തില്‍ അംഗമായ മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബിന്റെയും ,ഈ മൊയ്തു മൗലവിയുടെയും കൂടെ നാടിന്റെ നവോധാനത്തില്‍ പങ്കാളികളായിരുന്നുശവന്നും, മക്കള്‍ക്കെല്ലാം വിദ്യാഭ്യസം നല്‍കുന്നതിലും ജോലി യില്‍ പ്രവേശിക്കുന്നതിലും അന്നത്തെ കാലത്ത് കൂടുതല്‍ശ്രദ്ധ നല്‍കിയവരായിരുന്നു എടോത്ത് തറവാട് കുടുംബമെന്ന് പ്രശസ്ത കവി വീരാന്‍ കുട്ടി പറഞ്ഞു. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
അബ്ദുള്ള കണ്ടോത്ത,് ജമാലുദ്ധീന്‍ എടോത്ത്, പി. കുഞ്ഞമ്മദ്, അസീസ്, നാസര്‍, ജമാല്‍, അഷ്‌റഫ്, യൂസഫ് കുറ്റിക്കണ്ടി, കുഞ്ഞാമിന, കദീജ, സുബൈദ എടോത്ത്, സാജീദ് അഹമ്മദ് ഏക്കാട്ടൂര്‍, കെ. അര്‍ഷാദ്, എന്‍.കെ നൗഫല്‍ പനങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു
Etoth Tharavad family reunion