പേരാമ്പ്ര : മതില്‍ ഇടിഞ്ഞ് വീണ് നാശനഷ്ടം. കിഴക്കന്‍ പേരാമ്പ്ര അബ്ദുള്ള ബൈത്തുല്‍ ബര്‍ക്കയുടെ വീടിന് പുറക് വശത്ത് സമീപ സ്ഥലത്തിന്റെ ഉടമ ചെങ്കല്ല് ഉപയോഗിച്ച് നിര്‍മ്മിച്ച മതിലാണ് തകര്‍ന്നത്.

ഏകദേശം 6 മീറ്ററോളം ഉയരത്തിലുള്ള മതിലാണ് ഇടിഞ്ഞ് വീണത്. അബ്ദുള്ളയുടെ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. റവന്യൂ പഞ്ചായത്ത് അധികൃതര്‍ക്ക് അബ്ദുള്ള പരാതി കൊടുത്തിട്ടുണ്ട്.
Damage caused by wall collapse at perambra