കടിയങ്ങാട് : ലഹരിക്കെതിരെ കളിച്ച് ജയിക്കാം എന്ന ലഹരി വിരുദ്ധ സന്ദേശം ഉയര്‍ത്തി കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ റാലിയും ഫുട്ബാള്‍ ടൂര്‍ണമെന്റും സംഘടിപ്പിച്ചു. കടിയങ്ങാട് വെച്ച് നടന്ന പരിപാടി പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ഇ. ബൈജു ഐപിഎസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് ടി ശ്യാംലാല്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.വി. ബെന്നി, വടകര ഡിവൈഎസ്പി ആര്‍. ഹരിപ്രസാദ്, താമരശ്ശേരി ഡിവൈഎസ്പി കെ. സുഷീര്‍, നാദാപുരം ഡിവൈഎസ്പി എ.പി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പേരാമ്പ്ര ഡിവൈഎസ്പി വി.വി. ലതീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൂരാച്ചുണ്ട് ഇന്‍സ്‌പെക്ടര്‍ കെ.പി സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
പേരാമ്പ്ര, വടക്കുമ്പാട്, നൊച്ചാട് ഹൈസ്‌കൂളുകളിലെ എസ്പിസി കേഡറ്റുകള്‍, പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഇംഗ്‌ളീഷ് മീഡിയം ഹൈസ്‌കൂള്‍, കുളത്തു വയല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍, സെന്റ് മേരീസ് ഹൈസ്‌കൂള്‍ കല്ലാനോട് എന്നിവിടങ്ങളിലെ ബാന്റ് സംഘങ്ങള്‍, സെന്‍ഷിട്ടോരിയൂ കരാട്ടേ സ്‌കൂള്‍ പേരാമ്പ്ര, ആയോധന കളരി സംഘം പേരാമ്പ്ര, കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് കെയര്‍ സൈനിക കൂട്ടായ്മ, ജനകീയ ദുരന്ത നിവാരണസേന കുറ്റ്യാടി, മുതുവണ്ണാച്ചയിലെ കലാകാരന്‍മാരുടെ ശിങ്കാരിമേളം തുടങ്ങി നിരവധി സ്ത്രീകളും കുട്ടികളും ബഹുജനങ്ങളും അണിനിരന്ന വര്‍ണാഭമായ ഘോഷയാത്ര കടിയങ്ങാട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കടിയങ്ങാട് പാലത്തിനു സമീപം പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടില്‍ അവസാനിച്ചു.
തുടര്‍ന്ന് നടന്ന ജില്ലാ തല ഫുട്ട്‌ബോള്‍ ടൂര്‍ണമെന്റില്‍ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് ജിംഖാന പയ്യോളിയെ തോല്‍പ്പിച്ച് യംഗ് ഷൂട്ടേഴ്‌സ് കടിയങ്ങാട് പാലം ജേതാക്കളായി. ജേതാക്കള്‍ക്ക് പേരാമ്പ്ര ഡിവൈഎസ്പി വി.വി. ലതീഷ് ട്രോഫിയും പ്രൈസ് മണിയും വിതരണം ചെയ്തു. ഘോഷയാത്രക്കും ഫുട്ബാള്‍ ടൂര്‍ണമെന്റിനും പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ജംഷീദ്, സബ് ഇന്‍സ്‌പെക്ടര്‍ പി ഷമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Kozhikode Rural District Police organizes anti-drug rally and football tournament at kadiyangad