ചെമ്പനോട: പൂഴിത്തോട് പടിഞ്ഞാറത്താറ റോഡ് പ്രവര്‍ത്തി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചെമ്പനോടയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

വയനാട് റോഡ് സമര സമിതി ചെമ്പനോട മേഖലയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധജ്വാലയില്‍ തിരിതെളിയിച്ചു കൊണ്ട് സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിന് ആളുകള്‍ അണിചേര്‍ന്നു.
ഈ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതുവരെ സമര മുഖത്ത് ഉണ്ടാകുമെന്ന് അവര്‍ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
പ്രതിഷേധജ്വാല ചെമ്പനോട പള്ളി വികാരി റവ. ഡോ : ജോണ്‍സന്‍ പാഴുകുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഈ റോഡ് പൂര്‍ത്തിയാക്കുന്നത് വരെ എല്ലാവരും കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ, ജാതി മത ചിന്തകള്‍ക്കതീതമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സമര സമിതി ചെയര്‍മാന്‍ കെ.എ ജോസുകുട്ടി അധ്യക്ഷത വഹിച്ചു. സി.കെ. ശശി, ലൈസ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
രാജീവ് തോമസ്, ഫ്രാന്‍സീസ് കിഴക്കരക്കാട്ട്, ജെയ്‌സണ്‍ ജോസഫ്, അഫറഫ്, മിട്ടിലേരി, ലിപു, കല്ലുപറമ്പില്‍, ജീമോന്‍ സ്രാമ്പിക്കല്‍, ജോബി ഇടച്ചേരില്‍, ടോമി വള്ളിക്കാട്ടില്‍, മനോജ് കുമ്പളാനി എന്നിവര്‍ പ്രതി ഷേധ ജ്വാല സമരത്തിന് നേതൃത്വം നല്‍കി.
Puzhithode West Road; A protest flame was organized at Chembanoda