പേരാമ്പ്ര : പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 16 ാം വാര്‍ഡില്‍ തൊണ്ടികറ്റിയാട്ട് സന്തോഷ് ശ്രീജ കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ രൂപീകരിച്ച ഭവന നിര്‍മ്മാണ കമ്മിറ്റി വിശദീകരണമുമായി രംഗത്ത്.

പൊതു ജനങ്ങളില്‍ നിന്ന് ധനസമാഹരണം നടത്തിയിട്ട് വീടു നിര്‍മ്മാണം പൂര്‍ത്തിയാക്കിയില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടിനു വേണ്ടി അപേക്ഷിച്ച് പല ഘട്ടങ്ങളില്‍ ആയി കാത്തിരുന്ന് വീട് ഇല്ലാത്ത കുടുംബത്തിന്റെ അവസ്ഥ ചാനലുകളില്‍ വാര്‍ത്തയാവുകയും ചര്‍ച്ചചെയ്യപെടുകയും ചെയ്തിരുന്നു.
കാലങ്ങളായി പഞ്ചായത്തില്‍ നിന്നും വീട് ലഭിക്കാത്ത ഒരു കുടുംബത്തിനെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് പേരാമ്പ്ര ഹൈസ്‌കൂള്‍ പരിസരത്ത് തൊണ്ടികറ്റയാട്ട് സന്തോഷ് ശ്രീജ കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ ആയി ഭവന നിര്‍മ്മാണ കമ്മിറ്റി രൂപീകരിച്ചത്.
പ്രദേശവാസികളില്‍ നിന്നും പേരാമ്പ്ര ഹൈസ്‌കൂളില്‍ നിന്നും മറ്റു സുമനസുകളില്‍ നിന്നും ലഭിച്ച സാമ്പത്തിക സഹായത്തിനു അനുസരിച്ച് ഭവന നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തി വരികയായിരുന്നുവെന്നും വാര്‍പ്പ് നടത്താന്‍ ആയി പലക അടിച്ച് കമ്പി കെട്ടിയിട്ടിരിക്കുന്ന അവസ്ഥയില്‍ ആണ് നിലവില്‍ നിര്‍മ്മാണ പ്രവൃത്തിയിലുള്ള വിടെന്നും നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ അര്‍ജ്ജുന്‍ കറ്റയാട്ടും കണ്‍വീനര്‍ ടി. ചിത്ര രാജനും വാര്‍ത്താസേമ്മളനത്തില്‍ അറിയിച്ചു.
ഈ അവസരത്തില്‍ ആണ് ഗുണഭോക്താക്കള്‍ ഭവന നിര്‍മ്മാണ കമ്മിറ്റിക്ക് എതിരെ പൊലീസില്‍ പരാതി നല്‍കുകയും, വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തത്. വാര്‍ത്താ സമ്മേളനത്തില്‍ ഗുണഭോക്താക്കള്‍ ഉന്നയിച്ച പലതും അവാസ്തവവും തെറ്റിധാരണകള്‍ സൃഷ്ടിക്കുന്നതും, ഭാരവാഹികളെ മനപ്പൂര്‍വം അപമാനിക്കുന്ന തരത്തിലുമാണെന്നും അവര്‍ പറഞ്ഞു.
വാര്‍പ്പ് നടത്താന്‍ ആവശ്യമായ തുകയിലെ പോരായ്മ കാരണം പ്രതിസന്ധിയിലായ അവസ്ഥയിലാണ് ഇത്തരത്തില്‍ ഉള്ള നീക്കങ്ങള്‍ ഗുണഭോക്താക്കളില്‍ നിന്നും ഉണ്ടായിട്ടുള്ളത്. നിര്‍മ്മാണ കമ്മിറ്റിയില്‍ മുന്‍പ് ഉണ്ടായിരുന്ന ഒരു ഭാരവാഹിയുടെ പ്രവര്‍ത്തനങ്ങളിലെ പിഴവ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് പ്രസ്തുത ഭാരവാഹി കുടുംബത്തെ തെറ്റിധരിപ്പിക്കുകയും പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടിയെ ഉപയോഗപെടുത്തി കമ്മറ്റി പ്രവര്‍ത്തനത്തെ പൊതു ജനങ്ങള്‍ക്ക് ഇടയില്‍ അവമതിപ്പ് സൃഷ്ടിക്കാനും തുടങ്ങിയിരുന്നു.
കമ്മിറ്റിയുടെ ചെക്ക് ബുക്ക്, ബാങ്ക് പാസ് ബുക്ക്, മിനുട്സ് രസീത് അടങ്ങിയ രേഖകള്‍ വൈസ് ചെയര്‍മാന്‍ ആയിരുന്ന പ്രസ്തുത വ്യക്തി വിട്ട് തരാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് പേരാമ്പ്ര പൊലീസില്‍ ഭവന നിര്‍മ്മാണ കമ്മിറ്റി ഭാരവാഹികള്‍ പരാതി നല്‍കിയിരുന്നതായും ഇവര്‍ അറിയിച്ചു.
ലൈഫ് മിഷന്‍ ഗുണഭോക്ത ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രസ്തുത കുടുംബം ഇടക്കാലത്ത് വാര്‍പ്പ് നീട്ടി വെക്കണം എന്ന് ആവശ്യപെടുകയും ലൈഫ് മിഷന്‍ വഴി വീട് ലഭിക്കില്ല എന്ന് സ്വയം മനസിലാക്കിയപ്പോള്‍ കമ്മറ്റിയോട് നിര്‍മ്മാണ പ്രവൃത്തി തുടങ്ങാന്‍ വീണ്ടും ആവശ്യപെടുകയും ഉണ്ടായി. സഹായം വാഗ്ദാനം ചെയ്ത പലരും പിറകോട്ട് പോവുകയും സാമ്പത്തിക സമാഹരണം പ്രതീക്ഷിച്ച തരത്തില്‍ നടക്കാതിരിക്കുകയും ചെയ്തപ്പോള്‍ തുടര്‍ പ്രവര്‍ത്തനം പ്രയാസം നേരിട്ടു.
സാമ്പത്തിക പ്രയാസം നിലനില്‍ക്കുമ്പോഴും ഭാരവാഹികളുടെ വ്യക്തിപരമായ റിസ്‌ക്കില്‍ വാര്‍പ്പ് പ്രവൃത്തിക്ക് ആവശ്യമായ വസ്തുക്കള്‍ കടമായി സംഘടിപ്പിച്ച് മുന്നോട്ട് പോവുമ്പോഴാണ് ഗുണഭോക്താക്കളുടെ ഭാഗത്ത് നിന്നുമുള്ള ഇത്തരം നീക്കങ്ങള്‍ ശ്രദ്ധയില്‍പെട്ടത്.
സമൂഹത്തില്‍ തെറ്റ് ധാരണ നല്‍കുകയും, ഭാരവാഹികളെ അധിഷേപിക്കാനും ഉള്ള ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ ഉണ്ടോ എന്നും കമ്മിറ്റി സംശയിക്കുന്നു.
ആരും വീട് നിര്‍മ്മാണം തുടങ്ങാതിരുന്ന ഘട്ടത്തില്‍ ആണ് പ്രദേശവാസികള്‍ അടങ്ങിയ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. നിര്‍മ്മാണ കമ്മറ്റിയെയും ഭാരവാഹികളെയും മോശമായി ചിത്രീകരിക്കാന്‍ മറ്റും പല സംഘടനകളും കുടുംബത്തെ നിരന്തരമായി ബന്ധപെട്ടിരുന്നു എന്നും, നിര്‍മ്മാണ പ്രവൃത്തിക്ക് ആവശ്യമായ പണം കമ്മറ്റിയുടെ പക്കല്‍ ഇല്ലാത്തത് കൊണ്ടാണ് പ്രവൃത്തി നടക്കാത്തത് എന്ന് കുടുംബം തന്നെ മനസിലാക്കിയ സാഹചര്യം ആണ് ഉണ്ടായിരുന്നത്.
ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ നിന്ന് തങ്ങളെ ഒഴിവാക്കാന്‍ ചില താത്പരകക്ഷികള്‍ ശ്രമിച്ചതും കുടുംബത്തിനു ബോധ്യപ്പെട്ടതാണ്. വീടിന്റെ വാര്‍പ്പ് പൂര്‍ത്തിയാക്കുമെന്നും തുടര്‍ന്നുള്ള പ്രവര്‍ത്തികള്‍ നടത്തുന്ന കാര്യം ഇപ്പോഴത്തെ സാഹചര്യത്തില്‍ പുനര്‍ വിചിന്തനം ആവശ്യമാണെന്നും ഇവര്‍ അറിയിച്ചു.
Allegation that house construction was not completed after fundraising; Housing Committee with explanation at perambra