പേരാമ്പ്ര: പതിവു പോലെ സഹജീവികള്‍ക്കായ് ദാഹജലമൊരുക്കി ഒലീവിലെ സകൗട്ട് ഏന്‍ഡ് ഗൈഡ്‌സ്.

മാതൃഭൂമി സീഡ് ക്ലബ്, നാഷണല്‍ ഗ്രീന്‍ കോര്‍പ്‌സ്, ബയോ ഡൈവേര്‍സിറ്റി ക്ലബ് എന്നിവയുമായി സഹകരിച്ചു കൊണ്ട് വൃത്യസ്തങ്ങളായ നിരവധി പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ ബെസ്റ്റ് യൂണിറ്റിനുള്ള അവാര്‍ഡും സ്‌കൂളിന് നേടാന്‍ കഴിഞ്ഞിട്ടുണ്ട്.
ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ഏന്‍ഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ഔഷധ ഉദ്യാനം, പച്ചക്കറി ഉദ്യാനം, ഊര്‍ജ സംരക്ഷണം, ജലസംരക്ഷണം വായു സംരക്ഷണം എന്നിവ കൂടാതെ സുരക്ഷാ പരിശീലനം, ലഹരിവിരുദ്ധ പ്രവര്‍ത്തനം, പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ എന്നിവ നടന്നു വരുന്നു.
ന്ധകൂള്‍ അധ്യാപികയുംസ്റ്റേറ്റ് അസി: ഓര്‍ഗനൈസിംഗ് കമ്മീഷണറുമായ മിനി ചന്ദ്രന്‍, ഗൈഡ് ക്യാപ്റ്റന്‍ ഒ.സി ലീന എന്നിവര്‍ പദ്ധതിക്ക് നേതൃത്വം നല്‍കി.
Scouts and guides at Olive School provide water for thirsty fellow creatures.