പേരാമ്പ്ര: പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെയും പേരാമ്പ്ര കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ ചെറുപയര്‍ കൃഷിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് സൂക്ഷ്മ മൂലകങ്ങള്‍ തളിക്കലും പ്രദര്‍ശനവും പേരാമ്പ്ര പഞ്ചായത്തിലെ എടവരാട് ത്രിവേണി പാഠശേഖരത്തില്‍ പെട്ട ആലിയാട്ട്തായ വയലില്‍ നടന്നു.

പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു. ചടങ്ങില്‍ പെരുവണ്ണാമുഴി കൃഷി വിജ്ഞാനകേന്ദ്രം പ്രോഗ്രാം കോഡിനേറ്റര്‍ Dr: പി രാതാകൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി.
ഒന്നാം വാര്‍ഡ് മെമ്പര്‍ ശ്രീലജ പുതിയയെടത്ത് ചടങ്ങില്‍ അധ്യക്ഷയായി. പേരാമ്പ്ര കൃഷിഭവന്‍ കൃഷി അസിസ്റ്റന്റ് ജയേഷ് ചടങ്ങിന് ആശംസകള്‍ അറിയിച്ചു.
കേരളത്തിലെ പല സ്ഥലത്തും ഇത്തരം പരീക്ഷണം വിജയകരമായി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ആണ് എടവരാട് ത്രിവേണി പാഠ ശേഖരത്തില്‍ ചെറുപയര്‍ കൃഷിയില്‍ ഡ്രോണ്‍ ഉപയോഗിക്കാന്‍ പെരുവണ്ണാമുഴി കൃഷി വിജ്ഞാനകേന്ദ്രം തീരുമാനിച്ചത്.
കെവികെ സബ്ജക്ട് മാറ്റര്‍ സ്‌പെഷലിസ്റ്റ് ഡോ: കെ.എം പ്രകാശ് സ്വാഗതവും ത്രിവേണി പാഠ ശേഖര സമതി സെക്രട്ടറി ആലിയാട്ട് ഹമീദ് നന്ദിയും പറഞ്ഞു.
Drone from now on for fertilizer application in chickpea cultivation