കോഴിക്കോട്: ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ബുള്‍ബുള്‍ വിഭാഗം സംസ്ഥാന ഹെഡ് ക്വോര്‍ട്ടേഴ്‌സ് കമ്മീഷണറായി മിനി ചന്ദ്രനെ തെരഞ്ഞെടുത്തു.

പേരാമ്പ്ര ഒലീവ് പബ്ലിക്ക് സ്‌കൂള്‍ അദ്ധ്യാപികയായ മിനി ചന്ദ്രനെ കോഴിക്കോട് അല്‍ ഫറോക്ക് റെസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തെരഞ്ഞെടുത്തത്.
എച്ച്എസ്ജി ട്രെയിനര്‍മാര്‍ക്കുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മാതൃഭൂമി സീഡ്, ദേശീയ ഹരിത സേന, സംസ്ഥാന കൃഷി വകുപ്പ്, ഗ്രീനിംഗ് കേരള എന്നിവയില്‍ നിന്നും ബെസ്റ്റ് ടീച്ചര്‍ കോര്‍ഡിനേറ്റര്‍ പുരസ്‌കാരവും മിനി ചന്ദ്രന്‍ നേടിയിട്ടുണ്ട്.
സിഡബ്യുആര്‍ഡിഎം വാട്ടര്‍ വളണ്ടിയറായും പ്രവര്‍ത്തിച്ചു വരുന്നു.
perambra Mini Chandran as State Headquarters Commissioner of Hindustan Scouts and Guides Bulbul Section