ആവള: നെഹ്റു യുവകേന്ദ്ര കോഴിക്കോട് ആവള ബ്രദേഴ്‌സ് കലാസമിതിയുടെ സഹകരണത്തോടെ ജല്‍ സംവാദ് പരിപാടി സംഘടിപ്പിച്ചു.

രവി അരീക്കല്‍ സ്മാരക ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
കലാസമിതി പ്രസിഡന്റ് എം. കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. നെഹ്റു യുവകേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ സി. സനൂപ് മുഖ്യാതിഥിയായി.
വാര്‍ഡ് അംഗം എം.എം. രഘുനാഥ്, യൂത്ത് കോര്‍ഡിനേറ്റര്‍ കീര്‍ത്തന എന്നിവര്‍ സംസാരിച്ചു.
ഇന്നത്തെ സാഹചര്യത്തില്‍ ജല സംരക്ഷണത്തില്‍ പൊതു സമൂഹം വഹിക്കേണ്ട പങ്കിനെക്കുറിച്ചുള്ള സെമിനാറില്‍ പ്രൊജക്റ്റര്‍ സഹിതം ഇ.എം മഞ്ജുള സംസാരിച്ചു.
പരിപാടിയില്‍ വെച്ച് നടന്ന ഡിബേറ്റിന് പ്ലാന്റ്‌സ് ഔര്‍ പാഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ റഷീദ് താമരശ്ശേരി നേതൃത്വവും നല്‍കി.
ചടങ്ങില്‍ കലാസമിതി സെക്രട്ടറി ഷാനവാസ് കൈവേലി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി റസാഖ്. എന്‍.എം നന്ദിയും പറഞ്ഞു.
പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും ചായമന്‍സ, പാഷന്‍ ഫ്രൂട്ട് തൈകള്‍ വിതരണം ചെയ്തു.
Nehru Yuva Kendra Kozhikode organized Jal Samvad program in association with Avala Brothers Kala Samiti