പേരാമ്പ്ര: പേരാമ്പ്ര എന്‍.ഐ.എം എല്‍.പി സ്‌കൂളിന്റെ 94 ആം വാര്‍ഷികാഘോഷം നിറവ് 2k23 എന്‍ഐഎം കലാസന്ധ്യ വര്‍ണ്ണാഭമായ കലാപരിപാടികളോടെ ആഘോഷിച്ചു.

പ്രശസ്ത ഗാനരചയിതാവ് രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി. ജോന അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ലത്തീഫ് കരയെത്തൊടി മുഖ്യാതിഥിയായിരുന്നു. ദാറുന്നുജൂം ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡണ്ട് പ്രൊഫ സി. ഉമ്മര്‍ മുഖ്യപ്രഭാഷണം നടത്തി.
ഹെഡ്മിസ്ട്രസ് ഇ.ആയിഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ ദാറുന്നുജൂം ഓര്‍ഫനേജ് ഫൗണ്ടര്‍ മെംബര്‍ വി.ടി കുഞ്ഞാലി, മുന്‍ മാനേജര്‍ വി.ടി ഇബ്രാഹിംകുട്ടി ഹാജി എന്നിവരെ ആദരിച്ചു.
2021-22 അധ്യയന വര്‍ഷത്തെ എല്‍എസ്എസ് വിജയികളായ ലിബ കെ.ടി, ഫൈഹ റഹ്മ കെ.എച്ച്, തന്‍ഹ മിന്നത്ത് എന്നിവരെയും നഴ്‌സറി ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷന്‍ വിജയികളെയും, സ്‌കൂള്‍ അധ്യാപകനും സാഹിത്യകാരനുമായ എന്‍.പി.എ കബീറിനെയും ചടങ്ങില്‍ അനുമോദിച്ചു.
സ്‌കൂള്‍ മാനേജര്‍ ടി.പി കുഞ്ഞി സൂപ്പി ഹാജി, പിടിഎ പ്രതിനിധികളായ ആര്‍.കെ മുഹമ്മദ്, സത്താര്‍ മരുതേരി, റഹ്മത്ത് ചാലിക്കര, ശ്രീധരന്‍ കല്ലാട്ട്, ദാറുന്നുജൂം പ്രൊഫ. മുഹമ്മദ് അസ്ലം, സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് ടി അബ്ദുല്ല, സെക്രട്ടറി എ.കെ അബ്ദുല്‍ അസീസ്, മൊയ്തു സി, സല്‍മാന്‍ നന്മനക്കണ്ടി, നജ്മ എന്നിവര്‍ സംസാരിച്ചു.
പി.ടി.എ പ്രസിഡണ്ട് കെ.സി മുഹമ്മദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ.പി അബ്ദുല്‍ ലത്തീഫ് നന്ദിയും പറഞ്ഞു.
94th Anniversary Celebration of Perampra NIM LP School