പേരാമ്പ്ര : പനക്കാട് പയ്യോര്‍മല ഭഗവതി ക്ഷേത്ര ഉത്സവം കൊടിയേറി.

ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവവും പാട്ടുത്സവവും മാര്‍ച്ച് 21 മുതല്‍ 27 വരെ നടത്തുന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഏളപ്പില ഇല്ലത്ത് ഡോ. ശ്രീകുമാരന്‍ നമ്പൂതിരിയുടെയും മേല്‍ ശാന്തി ശ്രീമാത ഇല്ലത്ത് ശംഭു നമ്പൂതിരിയുടെയും മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.
21 ന് ചൊവ്വ കൊടിയേറ്റം, കലവറ നിറയ്ക്കല്‍, വൈകുന്നേരം 7 മണിക്ക് പ്രഭാഷണം ( കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ). 22 ന് ബുധന്‍ രാവിലെ 10 മുതല്‍ മെഡിക്കല്‍ ക്യാമ്പ്, വൈകുന്നേരം 7 മണിക്ക് കോല്‍ക്കളി, പ്രഭാഷണം : വി.പി. ഉണ്ണികൃഷ്ണന്‍.
23 ന് വ്യാഴം വൈകുന്നേരം 7 മണിക്ക് മെഗാ തിരുവാതിര, ഫയര്‍ ആന്റ് സേഫ്റ്റി മോട്ടിവേഷന്‍ ക്ലാസ്, ഗാനമേള. 24 ന് വെള്ളി വൈകുന്നേരം 7.30 മുതല്‍ മെഗാ നൈറ്റ് ഷോ.
25 ന് ശനി വൈകുന്നേരം 7 മണിക്ക് സാംസ്‌കാരിക സദസ്സ് ഉദ്ഘാടനം എം.ആര്‍. മുരളി (പ്രസിഡന്റ് മലബാര്‍ ദേവസ്വം).
അധ്യക്ഷന്‍ പടിയേരി ഗോപാലകൃഷ്ണന്‍ ( കോഴിക്കോട് ഏരിയാ ചെയര്‍മാന്‍, മലബാര്‍ ദേവസ്വം). മുഖ്യ പ്രഭാഷണം ഡോ. പി.പി. സുരേഷ് കുമാര്‍.
രാത്രി 9.30 ന് നാട്ടുമൊഴി ( അഥീന കലാവേദി , കണ്ണൂര്‍). 26 ന് ഞായര്‍ ശ്രീഭൂതബലി, ചുറ്റെഴുന്നള്ളത്ത്, രാവിലെ 11 മണിക്ക് ആരതി ഭദ്രയോടൊപ്പം വിഷയം : മനസ്സും ജീവിതവും, തോറ്റം, പ്രസാദ സദ്യ, തായമ്പക, കളമെഴുത്തും പാട്ടും, കളം മായ്ക്കല്‍.
27 ന് തിങ്കള്‍ തോറ്റം, പ്രസാദസദ്യ, താലപ്പൊലി ഘോഷയാത്ര, കുളിച്ചാറാട്ട്, ആറാട്ട് എഴുന്നള്ളത്ത്, കരിമരുന്നു പ്രയോഗം.
എല്ലാ ദിവസവും സമൂഹാരാധന, ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, അന്നദാനവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
Panakkad Payyoormala Bhagavathy Temple festival flagged off