പേരാമ്പ്ര : വാല്യക്കോട് എയുപി സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു.

കുട്ടികള്‍ ആര്‍ജിച്ച അറിവിനേയും കഴിവിനേയും പഠന മികവിനേയും സമൂഹവുമായി പങ്കുവെക്കാന്‍ അവസരം നല്‍കുക വഴി കുട്ടികള്‍ക്ക് പഠിക്കുവാനും വളരുവാനുമുള്ള പ്രചോദനം നല്‍കാന്‍ പഠനോത്സവം കൊണ്ട് കഴിയുന്നു.
വാര്‍ഡ് അംഗം ബിന്ദു അമ്പാളി പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.
ബിആര്‍സി ട്രയിനര്‍ കെ. സത്യന്‍ മുഖ്യ പ്രഭാഷണം നടത്തി. ആര്‍. അനുശ്രീ ചന്ദ്രന്‍, എം.സി. രഞ്ജിനി എന്നിവര്‍ സംസാരിച്ചു.
എ.കെ. സുബൈദ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍.എസ്. രശ്മി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും, പഠനോല്പന്ന പ്രദര്‍ശനം എന്നിവയും നടന്നു.
A study festival was organized at Valyakode AUP School