പേരാമ്പ്ര : പേരാമ്പ്രയിലെ സാംസ്‌കാരിക കൂട്ടായ്മയായ ദേശിക പേരാമ്പ്രയുടെ നേതൃത്വത്തില്‍ ദാസന്‍ കക്കണ്ടി അനുസ്മരണവും ഗസല്‍ സന്ധ്യയും സംഘടിപ്പിച്ചു.

പേരാമ്പ്രയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ദാസന്‍ കക്കണ്ടിയെ അനുസ്മരിച്ചു കൊണ്ട് പി. സത്യനാഥന്‍ പ്രഭാഷണം നടത്തി.
പ്രസിഡന്റ് ഡോ.എ.കെ. യൂസഫ് അധ്യക്ഷത വഹിച്ചു. ഡോ. പി.ടി.അബ്ദുള്‍ അസീസ്, അനില്‍കുമാര്‍ തിരുവോത്ത്, ഡോ. കെ.എന്‍. അജോയ്കുമാര്‍, കെ.കെ. ചന്ദ്രന്‍, ദാസന്‍, കക്കണ്ടിയുടെ സഹോദരന്‍ മുരളി കക്കണ്ടി എന്നിവര്‍ സംസാരിച്ചു.
വി.എന്‍. മുരളീധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.എം. സൗദ നന്ദിയും പറഞ്ഞു.
പി.ഡി. മോഹനന്‍, അമീന ഹമീദ് എന്നിവര്‍ ഗസല്‍ അവതരിപ്പിച്ചു.
അശോകന്‍ കായണ്ണ രൂപകല്‍പ്പന ചെയ്ത ഉപഹാരങ്ങള്‍ ഗായകര്‍ക്കും മുഖ്യാതിഥിക്കും സമ്മാനിച്ചു.
Dasan Kakandi organized memorial service and Ghazal Sandhya at perambra