ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ എല്‍പി സ്‌കൂള്‍ 109-ാം വാര്‍ഷികാഘോഷവും പ്രധാന അധ്യാപിക വത്സലയ്ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്തിന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ഡിഡിഇ സി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് അഡീഷണല്‍ ഡിഎംഒ ഡോ: പിയൂഷ് നമ്പൂതിരിപ്പാട് മുഖ്യാതിഥിയായി.
പിടിഎ വൈസ് പ്രസിഡന്റ് പി.എം. സുര്‍ജിത്ത്, എ.എം. ബബിത (എംപിടിഎ), രാജീവന്‍ (മാനേജര്‍ ), കെ.കെ. വത്സല എന്നിവര്‍ സംസാരിച്ചു.
കെ.കെ. ജിനില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി.എസ്. സജിന നന്ദിയും പറഞ്ഞു.
ചായം '23' കുട്ടികളുടെ വിവിധ പരിപാടികളും ഗാന വിരുന്നും അരങ്ങേറി.
Cheruvannur LP School organized the annual celebration and send off