കടിയങ്ങാട് : ചങ്ങരോത്ത് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ മാര്‍ക്കറ്റ് റോഡില്‍ മുശാരികണ്ടി സലീമിന്റെ ഉടമസ്ഥതയിലുള്ള 'വട്ടപറമ്പില്‍' ഉച്ചക്ക് 12 മണി മുതല്‍ അടിക്കാടിന് തീ പിടിച്ചു.

തീ കത്തി പടരുന്നത് പരിസര വാസിയുടെ ശ്രദ്ധിയില്‍ പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പ്രധാന കാര്‍ഷിക ഇനങ്ങളായ തെങ്ങ്, കവുങ്ങ്, വാഴ, പ്ലാവ് മറ്റും കത്തിയമര്‍ന്നു. കൂടാതെ നരിക്കലങ്ങാട്ട് പ്രമോദിന്റെ റബ്ബര്‍ തോട്ടത്തിലും പുല്ലാകുന്നത്ത് അമ്മദ് ഹാജിയുടെ തെങ്ങിന്‍ തോപ്പിലും തീ പടര്‍ന്നത് ലക്ഷങ്ങളുടെ നാശ നഷ്ടം ഉണ്ടാക്കി.
ഏതാണ്ട് ഒന്നര ഏക്കര്‍ സ്ഥലം മണിക്കൂറുകളോളം തീയില്‍ അമര്‍ന്നു. തേങ്ങ, വാഴകുല, അടക്ക, ചക്ക, കശുവണ്ടി, മറ്റും കത്തികരിഞ്ഞു.
പേരാമ്പ്രയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തി. റോഡ് വീതിക്കുറവ് കൊണ്ട് വെള്ളം പമ്പ് ചെയ്ത് തീ അണക്കാന്‍ കഴിയാതെ നാട്ടുകാരുടെ സഹായത്താല്‍ തീ അടിച്ചു കെടുത്തി.
അല്പം കഴിഞ്ഞു വീണ്ടും പുക ഉയര്‍ന്നത് പരിഭ്രാന്തി ഉയര്‍ന്നു.
പരിസരത്ത് വീടുകളില്‍ കുടിവെള്ളം സ്റ്റോക് ചെയ്തു വെച്ചിരുന്നതും തീ അണക്കാന്‍ സഹായകമായി.
മുടങ്ങി കിടക്കുന്ന ചമക്കാല കുടിവെള്ള ടാങ്ക് നോക്ക് കുത്തിയായി തൊട്ടടുത്ത പറമ്പില്‍ ഇരിപ്പുണ്ട്.
Undergrowth caught fire in Kadiangad agricultural land